വൃക്ക മാറ്റിവെച്ച രോഗി മരിച്ചത് ശസ്ത്രക്രിയയെ തുടര്‍ന്നുള്ള സങ്കീര്‍ണത മൂലം; വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡോക്ടര്‍മാര്‍. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള സങ്കീര്‍ണതയാണ് മരണത്തിന് കാരണം. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

രോഗിയെ വീട്ടില്‍ നിന്നും മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. നില അതീവ ഗുരുതരമായിരുന്നു. അയാളെ ശസ്ത്രക്രിയക്ക് സജ്ജമാക്കുന്നതിനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂവെന്നും എട്ട് മണിയോടെ ശസ്ത്രക്രിയ തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കാരക്കോണം സ്വദേശി സുരേഷാണ് മരിച്ചത്.

അതേസമയം സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടു. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകിയെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് അന്വേഷണം. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അന്വേഷിക്കുക. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. മന്ത്രി ഉന്നതതലയോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും പ്രത്യേക സംവിധാനങ്ങളോടെയാണ് അവയവം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രാഥമിക അന്വഷണത്തിനും ഉത്തരവിട്ടു. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് ശസ്ത്രക്രിയക്കായി തിരുവനന്തപുരത്ത് എത്തിച്ചത്.

Latest Stories

തഹാവൂര്‍ റാണ കൊച്ചിയിലെത്തിയിരുന്നു; താമസിച്ചത് മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലില്‍; തെളിവുകളുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ

നിലമ്പൂരിലെ 'ശകുനി' പി വി അന്‍വറിന്റെ ജോയി സ്‌നേഹം കോണ്‍ഗ്രസിനെ കുരുക്കിലാക്കി സീറ്റ് ഉറപ്പാക്കാനോ?; പിന്‍വാതിലിലൂടെ യുഡിഎഫിലേക്കോ പഴയ തട്ടകത്തിലേക്കോ?

IPL 2025: ഗെയ്ക്വാദിനെ പുറത്താക്കി ചെന്നൈ, വീണ്ടും ക്യാപ്റ്റനായി ധോണി, ആരാധകര്‍ ഞെട്ടലില്‍, സിഎസ്‌കെയ്ക്ക് ഇതെന്ത് പറ്റി

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; എന്‍ഐഎ ആസ്ഥാനത്ത് കനത്ത സുരക്ഷ

IPL 2025: എന്ത് കളി കളിച്ചാലും പുറത്ത്, ഗുജറാത്തില്‍ പോയിപെട്ട് ഈ യുവതാരം, എന്നാലും ഇതുവേണ്ടായിരുന്നു കോച്ചേ, വിമര്‍ശനവുമായി ആരാധകര്‍

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി സര്‍വകലാശാല

ജനറല്‍ ടിക്കറ്റില്‍ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര; ചോദ്യം ചെയ്ത ടിടിഇയ്ക്ക് മര്‍ദ്ദനം; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കൊലപാതക കേസിലെ മുഖ്യ സാക്ഷിക്കൊപ്പം തിയേറ്ററില്‍; മൂന്ന് മണിക്കൂര്‍ സിനിമ കണ്ട് നടന്‍ ദര്‍ശന്‍, വിവാദം

'ഇനി കെഎഫ്‌സി ഉപയോഗിച്ചും പല്ല് തേക്കാം'; ഫ്രൈഡ് ചിക്കൻ ഫ്ലേവറിൽ ടൂത്ത് പേസ്റ്റ് പുറത്തിറക്കി കമ്പനി, വമ്പൻ ഹിറ്റ്

INDIAN CRICKET: ആ ഇതിഹാസ താരങ്ങളായിരുന്നു എന്റെ ചൈല്‍ഡ്ഹുഡ് ഹീറോസ്, കോഹ്ലിക്കും രോഹിതിനുമൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ സംഭവിച്ചത്‌..., വെളിപ്പെടുത്തി രാഹുല്‍ ദ്രാവിഡ്‌