കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണം; ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി

മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം ആണ് മൊഴി രേഖപ്പെടുത്തിയത്. മുൻപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും തെളിവെടുപ്പ്.

‘ഒരു തെറ്റുപറ്റി’ എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി എടുത്തത്. തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ രക്ഷിക്കാൻ കളക്ടർ കൂട്ട് നിൽക്കുകയാണെന്നായിരുന്നു ആരോപണം. ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൊഴി എടുത്തത്.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം. പ്രതി എങ്ങനെയാണ് അന്വേഷണത്തെ സ്വാധീനിക്കുന്നതെന്ന് സംശയിക്കുന്നതെന്ന് കോടതി ചോദിച്ചു. എസ് ഐ ടി അന്വേഷണം പേരിന് മാത്രമാണെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയിൽ പറഞ്ഞു. പ്രതി രാഷ്ട്രീയ സാഹചര്യമുള്ള ആളാണെന്നും മഞ്ജുഷ പറഞ്ഞു. അതേസമയം വാദം പൂർത്തിയാകുംവരെ സത്യവാങ്മൂലം നൽകരുതെന്നും ഹർജിക്കാരി പറഞ്ഞു.

അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കേസ് ഡയറി സമർപ്പിക്കണമെന്ന് ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്. അടുത്ത മാസം 6ന് കേസ് ഡയറി ഹാജരാക്കണമെന്നാണ് കോടതി നിർദേശം. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.

Latest Stories

ഇസ്‌കോണ്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു; നിരോധിക്കണം; ബംഗ്ലാദേശ് സര്‍ക്കാരിനു നോട്ടീസയച്ച് സുപ്രീംകോടതി അഭിഭാഷകര്‍; ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ

വലിയ സംഭവം ആണെന്ന വിചാരം ആ താരത്തിനുണ്ട്, എന്നാൽ എന്റെ മുന്നിൽ അവൻ ഒന്നും അല്ല: മുഹമ്മദ് സിറാജ്

'വര്‍ദ്ധിച്ചുവരുന്ന സ്വര്‍ണ കവര്‍ച്ച സ്വര്‍ണ വ്യാപാരികളില്‍ ആശങ്ക സൃഷ്ടിക്കുന്നു'; ജൂവലറികള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്ന് അഡ്വ.എസ് അബ്ദുല്‍ നാസര്‍

"അവന് ഇപ്പോൾ വേണ്ടത് ക്ഷമയാണ്, ഈ സമയവും കടന്നു പോകും"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ബിജെപി ദേശീയ ജനറൽ സെക്രട്ടറി കേരളത്തിലേക്ക്; ആഭ്യന്തര പ്രശ്നങ്ങളും സംഘടനാ തിരഞ്ഞെടുപ്പും ചർച്ച ചെയ്യും

ഇംഗ്ലണ്ട് കളിക്കാര്‍ക്ക് പാകിസ്ഥാനില്‍ കളിക്കുന്നതിന് വിലക്ക്, കര്‍ശന നിര്‍ദ്ദേശവുമായി ഇസിബി

അത് പട്ടിണി കിടന്നു ചാവട്ടെ, നമ്മള് വളര്‍ത്തുന്നതെന്തിനാ.. സത്യം മണിച്ചേട്ടനറിയാം: ദിവ്യ ഉണ്ണി

"അന്ന് മെസിക്കാണ് ബാലൺ ഡി ഓർ എന്ന് അറിഞ്ഞിട്ടും ഞങ്ങൾ കൈയ്യടിച്ചു, അതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്"; തുറന്നടിച്ച് റോഡ്രി

കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് അനുമതി; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദേശം

IND VS AUS: 102 റൺ അകലെ കാത്തിരിക്കുന്നത് ചരിത്രം, അഡ്‌ലെയ്ഡ് ഓവലിൽ കോഹ്‌ലി ഉറ്റുനോക്കുന്നത് വമ്പൻ റെക്കോഡ്