കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം; തിങ്കളാഴ്ച മൂന്നിടത്ത് ഹര്‍ത്താല്‍

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടര്‍ന്ന് മൂന്നിടങ്ങളില്‍ ഹര്‍ത്താല്‍. കണ്ണൂര്‍, ധര്‍മടം, തലശേരി എന്നിവിടങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മൃതദേഹം ഇന്ന് 11 മണിക്ക് മട്ടന്നൂരില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തലശേരിയില്‍ നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍വെച്ച് ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.

മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി നയിച്ചു. അഞ്ചുതവണ തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി. പിണറായി വിജയന്‍കഴിഞ്ഞാല്‍ കണ്ണൂരില്‍ നിന്നുള്ള ഏറ്റവും  പ്രമുഖനായ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. 2006 -2001 കാലത്ത് സംസ്ഥാന ആഭ്യന്തര – ടൂറിസം മന്ത്രിയായിരുന്നു.

Latest Stories

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ

രാജകുമാരന്‍ പുറത്ത്?, പരിശീലന മത്സരത്തിനിടെ വിരലിന് പരിക്ക്, പെര്‍ത്തില്‍ കളിച്ചേക്കില്ല

'കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളെയുമെടുത്ത് പുറത്തേക്കോടിയപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല സ്വന്തം കുഞ്ഞ് തീയിലമരുന്നത്...'; ഹൃദയഭേദകം ഈ കാഴ്ചകൾ

'ക്ലാസിക്കൽ റൊണാൾഡോ'; പ്രായം തൻ്റെ പാരമ്പര്യത്തെ നിർവചിക്കാൻ വിസമ്മതിക്കുന്ന മനുഷ്യൻ

ജീവിക്കാന്‍ അനുവദിക്കൂ.. നിങ്ങളെ വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും..; ധനുഷിനെതിരെ വിഘ്‌നേശ് ശിവനും

സഞ്ജുവിനെ ഓപ്പണര്‍ റോളില്‍ സ്ഥിരമാകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല: സൂര്യകുമാര്‍ യാദവ്