മോഡലുകളുടെ മരണം; വി.ഐ.പികള്‍ക്ക് പങ്കില്ലെന്ന വെളിപ്പെടുത്തല്‍ സംശയാസ്പദം, കാണാതായ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല, തിരച്ചില്‍ തുടരും

മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അന്വേഷണ സംഘത്തിനെതിരെ ആക്ഷേപം. സംഭവത്തില്‍ വി.ഐ.പികള്‍ക്കോ സിനിമാ മേഖലയില്‍ ഉള്ളവര്‍ക്കോ പങ്കില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. എന്നാൽ ഇത് സംശയാസ്പദം ആണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിയ്ക്കുന്നത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാതെ തന്നെ ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയതാണ് സംശയങ്ങള്‍ക്ക് കാരണം.

ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ സിനിമാക്കാര്‍ എപ്പോഴും എത്തുന്ന സ്ഥലമാണ്. സംഭവ ദിവസം ആഫ്റ്റര്‍ പാര്‍ട്ടി നടന്നതായി സംശയിക്കുമ്പോള്‍ വി.ഐ.പികള്‍ ആരും വന്നതായി കണ്ടെത്താനായില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് ഇത്തരം അന്വേഷണങ്ങള്‍ക്ക് തടയിടാനുള്ള നീക്കമാണെന്നാണ് സംശയം. ഡി.ജെ പാര്‍ട്ടി ഹാളിലെയും രണ്ടു നിലകളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ മാറ്റിയിരുന്നു. ഇത് എന്തിനാണ് എന്ന് കാര്യത്തില്‍ അന്വേഷണ സംഘത്തിന് വ്യക്തതയില്ല.

അതേ സമയം ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാണാതായ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായി ഇന്നലെ കായലില്‍ തിരച്ചില്‍ നടത്തിയിരുന്നു. കേസിലെ മൂന്നും നാലും പ്രതികളായ വിഷ്ണു കുമാര്‍ , മെല്‍വിന് എന്നിവര്‍ ചൂണ്ടിക്കാട്ടിയ സ്ഥലം പ്രത്യേകം മാര്‍ക്ക് ചെയ്ത് ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസിലെ ആറ് മുങ്ങല്‍ വിദ്ഗധര്‍ കായലിലിറങ്ങി. വൈകിട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായി കൂടുതല്‍ തിരച്ചിലിന് സാധ്യതയുണ്ട്.

ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാനെ ഇന്നലെ വീണ്ടും ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാന്റെ മൊഴിയെടുത്തു. ഇദ്ദേഹത്തിന്റെ മൊഴികളില്‍ പൊരുത്തക്കേടുള്ളതായി പ്രാഥമികമായി മനസ്സിലായിട്ടുണ്ട്. ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവരുടെ മൊഴിയുമായി താരതമ്യം ചെയ്ത് ഇക്കാര്യം കൂടുതല്‍ പരിശോധിച്ചതിനു ശേഷം ഇയാളെ വീണ്ടും വിളിക്കും. കൂടുതല്‍ തെളിവുകള്‍ ലഭ്യമായതിന് ശേഷം ഹോട്ടലുടമ റോയി വയലാട്ടിനെയും വിളിയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നായിരുന്നു റിപ്പോര്‍ട്ട്.

Latest Stories

പാണക്കാട് തങ്ങളുമാരുടെ യോഗ്യത പിണറായി അളക്കേണ്ട; കൊടപ്പനക്കല്‍ തറവാടിനെ നാടിനറിയാം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ് മുഖപത്രം

പുലര്‍ച്ചെ മൂന്ന് മണിക്ക് ഡയാനയുടെ കോള്‍.. കുറച്ച് ദിവസങ്ങള്‍ അഭിനയിപ്പിച്ചില്ല..; ബിയോണ്ട് ദി ഫെയ്‌റി ടെയ്‌ലില്‍ സത്യന്‍ അന്തിക്കാട്

ബിജെപിയിൽ ചേർന്ന് ആം ആദ്മി വിട്ട മുതിർന്ന നേതാവ് കൈലാഷ് ഗെലോട്ട്

'ഞങ്ങൾ ഒരു മെഡിക്കൽ ഡിപ്പാർട്ട്‌മെൻ്റല്ല': നെയ്മറിനെ പൂർണ്ണമായും നിരസിച്ച് ബ്രസീൽ ക്ലബ്

'സംവാദമൊന്നുമില്ല, അവനെ ആദ്യ ടെസ്റ്റില്‍ കളിപ്പിക്കുക തന്നെ വേണം'; സീനിയര്‍ താരത്തിനായി വാദിച്ച് ഗാംഗുലി

ഇതല്ലാതെ വേറെ പണിയൊന്നുമറിയില്ല മോളേ എന്ന് ഷാനു പറയും, ഫഹദിന് സ്വന്തം അഭിനയത്തില്‍ വിശ്വാസമില്ല: നസ്രിയ

തനിക്ക് 'ബനാനാ ഫോബിയ' എന്ന് സ്വീഡിഷ് മന്ത്രി; ഔദ്യോഗിക പരിപാടികളിൽ വാഴപ്പഴത്തിന് വിലക്ക്

'രക്തപങ്കിലമായി'ഇന്ത്യന്‍ ഓഹരി വിപണി; വിദേശ നിക്ഷേപകര്‍ 22,420 കോടി രൂപയുടെ ഫണ്ടുകള്‍ പിന്‍വലിച്ചു; നിഫ്റ്റിയെയും സെന്‍സെക്‌സിനെയും വലിച്ചിട്ട് കരടികള്‍; തകര്‍ച്ച പൂര്‍ണം

'ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ല'; പൊതുവേദിയില്‍ മുരളീധരനെ വാനോളം പുകഴ്ത്തി സന്ദീപ് വാര്യര്‍

ഒടുവിൽ എപ്പോൾ വിരമിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ