നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

തിരുവനന്തപുരം സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തെ തുടര്‍ന്ന് അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥിനികളെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ്. മൂവരെയും അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റും. ജാമ്യം അനുവദിച്ചാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

തിരുവനന്തപുരം അയിരൂര്‍പാറ രാമപുരത്തുപൊയ്ക ശിവം വീട്ടില്‍ സജീവ്, രാധാമണി ദമ്പതികളുടെ മകള്‍ അമ്മു എസ് സജീവ് നാലാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു. പെണ്‍കുട്ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മരണത്തില്‍ സഹപാഠികള്‍ക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു.

ഇതിന് പിന്നാലെ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. ആരോഗ്യ സര്‍വകലാശാലയ്ക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. അമ്മു സജീവിന്റെ പിതാവിന്റെ പരാതി നേരത്തെ ലഭിച്ചിരുന്നതായി നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.പത്തനംതിട്ട പൊലീസ് ക്യാമ്പസിലെത്തി വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടെയും മൊഴിയെടുത്തു.

ഇതിന് പിന്നാലെയാണ് പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശി എടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അമ്മുവിന്റെ മരണം ആത്മഹത്യയാണോ എന്നതില്‍ സംശയമുണ്ടെന്നും മൂന്ന് വിദ്യാര്‍ത്ഥികള്‍ അമ്മുവിനെ നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയാണ് അമ്മു ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിക്കുന്നത്. എന്നാല്‍ അന്നേ ദിവസം വൈകുന്നേരം നാല് മണിക്ക് അമ്മു മാതാപിതാക്കളുമായും സഹോദരനുമായും ഫോണില്‍ സംസാരിച്ചിരുന്നു. ആ സമയം പെണ്‍കുട്ടിയുടെ സംഭാഷണത്തില്‍ അസ്വാഭാവികത ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

അതിനാല്‍ മരണം ആത്മഹത്യയാണോ എന്ന സംശയത്തിലാണ് കുടുംബം. കുടുംബത്തിന്റെ ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൂവരുടെയും പേരില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ