ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം; കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി വേണം, ആരോഗ്യമന്ത്രിയെ വിമര്‍ശിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോഗ്യവകുപ്പിനെ സിപിഎം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. വീഴ്ചയെ കുറിച്ച് ആരോഗ്യ മന്ത്രി അറിയണമെന്നില്ല. മറ്റൊരു സംഘമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. ആരോഗ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കാലങ്ങള്‍ കൊണ്ട് ആരോഗ്യമേഖലയില്‍ കേരളം നേടിയെടുത്ത നേട്ടങ്ങളെല്ലാം ഈ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നെഫ്രോളജി – യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ശസ്ത്രക്രിയ നടത്തുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും സെക്യുരിറ്റി അലര്‍ട്ട് നല്‍കിയില്ല. ലിഫ്റ്റിനായുള്ള കാത്തിരിപ്പും ഓപ്പറേഷന്‍ തിയേറ്ററിന് മുന്നിലെ കാത്ത് നില്‍പ്പും കാരണം വിലയേറിയ പത്ത് മിനിട്ട് നഷ്ടപ്പെട്ടു. കുറ്റകരമായ ഉദാസീനത മൂലം ഒരു ജീവനാണ് നഷ്ടപ്പെട്ടതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

കാരക്കോണം സ്വദേശി സുരേഷാണ് മരിച്ചത്. സംഭവത്തില്‍ വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അന്വേഷിക്കുക. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. മനുഷ്യാവകാശ കമ്മീഷനും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Latest Stories

പന്ത് അങ്ങനെ മോശമായി കളിക്കാൻ കാരണം അവന്റെ പൊട്ട ബുദ്ധി, എന്തിനാണ് ഇങ്ങനെ അനാവശ്യമായി ഉപദേശിച്ച് ഒരുത്തനെ നശിപ്പിക്കുന്നത്: ആദം ഗിൽക്രിസ്റ്റ്

റഷ്യന്‍ കൂലിപ്പട്ടാളത്തിലംഗമായ തൃശൂര്‍ സ്വദേശി മരിച്ചു; സുഹൃത്ത് ചികിത്സയില്‍ തുടരുന്നു

ബോച്ചെ ജയിലില്‍ പോയത് കണ്ടപ്പോള്‍ വിഷമം തോന്നി, ഹണി റോസിന്റെ ഭാഗത്തും തെറ്റുണ്ടെന്നേ ഞാന്‍ പറയൂള്ളു: ഷിയാസ് കരീം

'അൻവർ പറഞ്ഞത് പച്ചക്കള്ളം, രാഷ്ട്രീയ അഭയം ഉറപ്പിക്കാനുള്ള ഗൂഢാലോചന'; നിയമനടപടി സ്വീകരിക്കുമെന്ന് പി ശശി

പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന പതിനാറുകാരി മരിച്ചു

"എല്ലാവരെയും പോലെ ഇതിൽ ഞാനും നിരാശനാണ്"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ആറ് മണിക്കൂര്‍ വൈകിയെത്തി നയന്‍താര! ഞങ്ങള്‍ എന്താ പൊട്ടന്മാരാണോ എന്ന് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍; വിമര്‍ശനം

അന്ന് ധോണിയെ തെറി പറഞ്ഞു, ഇന്ന് അയാളെ മിടുക്കൻ എന്ന് വാഴ്ത്തി; യു-ടേൺ അടിച്ച് യുവരാജിന്റെ പിതാവ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

പി വി അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നു; മുഖ്യമന്ത്രിയുടെയും ഉപജാപക സംഘത്തിന്റെയും പങ്ക് പുറത്തായെന്ന് വി ഡി സതീശൻ

എംഎൽഎ സ്ഥാനം രാജി വച്ച പിവി അൻവർ ഇനി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ; തീരുമാനം മമത ബാനർജിയുടെ നിർദേശ പ്രകാരം