'വരുമാനത്തേക്കാൾ വേഗത്തിൽ കടം വളരുന്നു'; കേരളത്തിന് നികുതിയിനത്തിൽ വൻ നഷ്‌ടമെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് വരുമാനത്തേക്കാൾ വേഗത്തിൽ കടം വളരുന്നുവെന്ന് ധനവ്യയ അവലോകന കമ്മിറ്റിയുടെ റിപ്പോർട്ട്. പത്ത് വർഷത്തിൽ കേരളത്തിലെ കടത്തിന്റെ വളർച്ചനിരക്ക് ആഭ്യന്തര വരുമാന വളർച്ചനിരക്കിനെക്കാൾ കൂടുതലാലായെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ജിഎസ്ടി സംവിധാനത്തിലെ പോരായ്മകൾ മൂലം അന്തർ സംസ്ഥാന വ്യാപാരത്തിലെ നികുതിയിനത്തിൽ കേരളത്തിന് വൻനഷ്‌ടമുണ്ടായെന്നും റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു.

പ്രൊഫ. ഡി നാരായണൻ അധ്യക്ഷനായ സമിതിയാണ് ഇക്കഴിഞ്ഞ ജൂണിൽ റിപ്പോർട്ട് നൽകിയത്. ജിഎസ്ടി നടപ്പിലാക്കിയ 2017 ജൂലൈ ഒന്ന് മുതൽ 2020-21 വരെ 20,000 കോടിമുതൽ 25,000 കോടിവരെ നഷ്ട‌മായെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022 ജൂൺവരെ കേന്ദ്രത്തിൽനിന്ന് നഷ്ടപരിഹാരം കിട്ടിയിരുന്നു. നഷ്ടപരിഹാരം നിലച്ചതോടെ ഇതുവഴിയുള്ള നഷ്‌ടം കൂടുമെന്നാണ് കമ്മിറ്റി ചൂണ്ടികാട്ടുന്നത്.

ഇങ്ങനെ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ കേരളം ഉൾപ്പെടുന്ന ഉപഭോക്ത്യ സംസ്ഥാനങ്ങളുടെ ജിഎസ്ടി കൗൺസിലിൽ കൂട്ടായ ശ്രമം വേണമെന്നും കമ്മിറ്റി നിർദേശിക്കുന്നു. ജിഎസ്ടി സമ്പ്രദായം ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുമെന്ന നിഗമനത്തിലാണ് കേരളം സ്വാഗതം ചെയ്‌തത്‌. എന്നാൽ, ഇപ്പോഴും ജിഎസ്ടി സമ്പ്രദായം കൊണ്ട് ഉത്പാദക സംസ്ഥാനങ്ങൾക്കാണ് പ്രയോജനം കിട്ടുന്നതെന്ന് സമിതി വിലയിരുത്തി.

ഐജിഎസ്ടി സംബന്ധിച്ച ഡേറ്റ സംസ്ഥാനങ്ങൾക്ക് കിട്ടാത്തതാണ് പ്രശ്നം നേരിടാൻ തടസ്സമാകുന്നതെന്നാണ് വിലയിരുത്തുന്നത്. നേരത്തെ ഈ വിഷയം പഠിക്കാൻ കേരളം കമ്മിറ്റി രൂപവത്കരിച്ചിരുന്നു. അന്തർ സംസ്ഥാന വ്യാപാരം സംബന്ധിച്ച വിവരങ്ങൾ കേരളം ജിഎസ്ടി കൗൺസിലിൽ ആവശ്യപ്പെട്ടിരുന്നു. വിവരങ്ങൾ കൈമാറാമെന്ന് കഴിഞ്ഞ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചതായി ധനവകുപ്പ് അറിയിച്ചു.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ