പൊലീസുകാരെ കബളിപ്പിച്ച് ഒന്നരക്കോടിയുമായി മുങ്ങി; മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പൊലീസുകാരെ കബളിപ്പിച്ച് പണം തട്ടി മുങ്ങിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീര്‍ ഷാ (43) ആണ് തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായത്. ഒന്നരക്കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്.

2017- 18 കാലത്ത് പൊലീസ് സൊസൈറ്റിയില്‍ നിന്നും സഹപ്രവര്‍ത്തകരെ കൊണ്ട് വായ്പ എടുപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച് കൂടുതല്‍ ലാഭമുണ്ടാക്കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം.

ഇങ്ങനെ പലരില്‍ നിന്നുമായി അഞ്ചുലക്ഷം മുതല്‍ 25 ലക്ഷം വരെ ഇയാള്‍ വാങ്ങിയിട്ടുണ്ട്. സൊസൈറ്റിയില്‍ വായ്പ തിരിച്ചടക്കാനുള്ള പ്രതിമാസ തവണയും, 15,000 മുതല്‍ 25,000 രൂപ വരെ ലാഭവും കൊടുക്കാമെന്ന് പറഞ്ഞാണ് അമീര്‍ ഷാ സഹപ്രവര്‍ത്തകരില്‍ നിന്ന് പണം വാങ്ങിയത്.

ഒന്നരക്കോടി തട്ടിയതിന്റെ പരാതികളാണ് ലഭിച്ചിരിക്കുന്നതെങ്കിലും, അമീര്‍ ഷാ ആറ് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് സൂചന. വകുപ്പതല നടപടി ഉണ്ടാകുമോയെന്ന ഭയത്തിലാണ് തട്ടിപ്പിനിരയായ പൊലീസുകാരില്‍ പലരും പരാതി നല്‍കാത്തതെന്നാണ് റിപ്പോര്‍ട്ട്. പ്രതി ഒളിവില്‍ പോയതോടെ ഇടുക്കി ഡിസിആര്‍ബി കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു.

ഇടുക്കി ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ എസ്ഐമാരായ മനോജ്, സാഗര്‍, എസ്സിപിഒമാരായ സുരേഷ്, ബിജുമോന്‍ സിപിഒമാരായ ഷിനോജ്, ജിജോ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന