തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ വ്യാപകമായി മുടങ്ങിയതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാറിനെതിരെ വിമര്‍ശനം ഉന്നയിച്ച് സിപിഎം. ഗതാഗത മന്ത്രി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍ പറഞ്ഞു.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ തൊഴിലാളി സംഘടനകള്‍ സംയുക്ത സമരത്തിലാണ്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുന്നതിനാല്‍ ഭൂരിഭാഗം കേന്ദ്രങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താനായില്ല. ഒരാഴ്ചയായി പരിഷ്‌കരണങ്ങളില്‍ പ്രതിഷേധിച്ച് സംഘടനകള്‍ സമരം നടത്തുകയാണ്.

Read more

ഇതേ തുടര്‍ന്ന് ഗതാഗത വകുപ്പും നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗതാഗത വകുപ്പിന്റെ നിലപാടും ഫലം കണ്ടില്ല. സിപിഎം മന്ത്രിയെ തള്ളിപ്പറഞ്ഞതോടെ ഗതാഗത വകുപ്പിന്റെ നിലപാടില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതിഷേധക്കാരുടെ പ്രതീക്ഷ. വിദേശത്തുള്ള മന്ത്രി തിരിച്ചെത്തിയ ശേഷമാകും സംഘടനകളുമായി ചര്‍ച്ച നടക്കുക.