കെപിസിസി പുനഃസംഘടനയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടിയന്തരമായി ഇടപെടണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. കെപിസിസി നേതൃത്വത്തോടുള്ള കടുത്ത അതൃപ്തി പ്രകടമാക്കിയാണ് ദീപാ ദാസ് ഹൈക്കമാന്റിനെ സമീപിച്ചത്.
കെസി വേണുഗോപാല്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മാറി നില്‍ക്കുന്നത് പ്രശ്നം വഷളാക്കുന്നുവെന്നും ദീപാ ദാസ് ഹൈക്കമാന്റിനെ അറിയിച്ചു. കേരളത്തിലെ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുനഃസംഘടന നിശ്ചലമാക്കുന്നതായും ദീപാ ദാസ് ആരോപിച്ചു. നേരത്തെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ദീപാ ദാസ് നേതാക്കളുടെ സമീപനത്തെ തുടര്‍ന്ന് അതൃപ്തി അറിയിച്ച് മടങ്ങിയിരുന്നു.
Read more
അതേസമയം വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍എം വിജയന്റെ ആത്മഹത്യയില്‍ കെപിസിസി സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജയന്റെ കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. കുടുംബത്തിന് സഹായവും സംരക്ഷണവും പാര്‍ട്ടി ഉറപ്പാക്കണമെന്നും സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിലടക്കം അനഭിലഷണീയ പ്രവണതകളില്‍ പാര്‍ട്ടിക്ക് കടിഞ്ഞാന്‍ വേണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.