'നിന്ദാപരമായത്, ഹൈ​ന്ദ​വ​രെ ബി​ജെപി സ​ർ​ക്കാ​ർ വി​ല​കു​റ​ച്ചു കാ​ണുന്നു'; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപികയുടെ മുഖപ്രസംഗം

പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപികയുടെ മുഖപ്രസംഗം. മോദി മുസ്‍ലിംകള്‍ക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗമാണ്. മന്‍മോഹന്‍ സിങ്ങിനെ കുറിച്ച് മോദി പറയുന്നത് തെറ്റായ കാര്യമാണെന്നും ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നു. മോ​ദി​യു​ടേ​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​മു​ദാ​യ​ഹ​ത്യ​യാ​ണെ​ന്നും പിവി അ​ൻ​വറും പി​ണ​റാ​യി​യും രാഹുലിനെതിരെ നടത്തിയത് വ്യ​ക്തി​ഹ​ത്യ​യാണെന്നും പ്രശ്നഗത്തിൽ പറയുന്നു.

ഈ ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ, പ്ര​ത്യേ​കി​ച്ചു ഹൈ​ന്ദ​വ​രെ ബി​ജെപി സ​ർ​ക്കാ​ർ വി​ല​കു​റ​ച്ചു കാ​ണു​ക​യാ​ണെ​ന്നു തോ​ന്നു​ന്നു. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ വ​സ്തു​താ​വി​രു​ദ്ധ​മാ​യി പ​റ​യു​ന്ന​തെ​ല്ലാം അ​പ്പാ​ടെ വി​ശ്വ​സി​ച്ച് മ​തേ​ത​ര​ത്വ​ത്തെ ത​ല്ലി​ക്കൊ​ല്ലു​ന്ന ആ​ൾ​ക്കൂ​ട്ട​മ​ല്ല ഇ​ന്ത്യ​യി​ലെ ഭൂ​രി​പ​ക്ഷം. മു​സ്‌​ലിം സ​മു​ദാ​യ​ത്തി​നെ​തി​രേ രാ​ജ​സ്ഥാ​നി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ നി​ന്ദാ​പ​ര​മാ​യ പ്ര​സം​ഗം വ​ർ​ഗീ​യ​ത​യെ​യും ഇ​ത​ര​മ​ത​വി​ദ്വേ​ഷ​ത്തെ​യും നെ​ഞ്ചേ​റ്റി​യ​വ​ര​ല്ലാ​തെ മ​റ്റാ​രും ആ​സ്വ​ദി​ച്ചി​ട്ടി​ല്ല.

മൻമോഹൻ സിംഗിന്റെ പ്രസംഗത്തിനെതിരെ അ​ക്കാ​ല​ത്തു​ത​ന്നെ ബി​ജെ​പി രം​ഗ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ, അ​വ​ർ എ​ന്ന​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ച​ത് പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, പി​ന്നാ​ക്ക, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന്നു​ത​ന്നെ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. അ​തു പ​ക്ഷേ, മോ​ദി മ​റ​ച്ചു​വ​ച്ചു. ഇ​തോ​ടു ചേ​ർ​ത്തു പ​റ​യേ​ണ്ട കാ​ര്യം, ഉ​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രും ത​മ്മി​ലു​ള്ള സാമ്പത്തിക അ​സ​മ​ത്വം മുമ്പത്തേക്കാളും ​ വ​ർ​ധി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് അ​ന്ത​ർ​ദേ​ശീ​യ റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു എ​ന്നാ​ണ്. ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ സ്വ​ത്തെ​ടു​ത്ത് ന്യൂ​ന​പ​ക്ഷ മ​ത​ത്തി​ൽ പെ​ട്ട​വ​ർ​ക്കു കൊ​ടു​ത്ത​തി​ന്‍റെ​യ​ല്ല, രാ​ജ്യ​ത്തി​ന്‍റെ സമ്പത്ത് വി​ര​ലി​ലെ​ണ്ണാ​വു​ന്ന അ​തി​സമ്പ​ന്ന​ർ​ക്കു കൊ​ടു​ത്ത​തി​ന്‍റെ തെ​ളി​വാ​ണ് അ​തൊ​ക്കെ എന്നും മുഖപ്രസംഗത്തിൽ പറയുന്നു.

വി​ദ്വേ​ഷ ​പ്ര​സം​ഗ​ങ്ങ​ൾ രാ​ജ്യ​വി​രു​ദ്ധ​മാ​ണെ​ന്നു തി​രി​ച്ച​റി​യ​ണം. വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പ​രാ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ലും കേ​സെ​ടു​ക്ക​ണ​മെ​ന്ന് മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത് 2023 ഏ​പ്രി​ൽ 29നാ​യി​രു​ന്നു. മോ​ദി​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രേ രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രു​ക​ൾ കേ​സെ​ടു​ക്കു​മെ​ന്നോ ഇ​ല്ലെ​ങ്കി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു കേ​സു​ണ്ടാ​കു​മോ​യെ​ന്നൊ​ന്നും ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പ​റ​യാ​നാ​വി​ല്ല.

ഹി​ന്ദു​ക്ക​ളു​ടെ വി​ശി​ഷ്‌​ട ദി​വ​സ​ങ്ങ​ളാ​യ ശ്രാ​വ​ണ​മാ​സ​ത്തി​ൽ മ​ട്ട​ൻ​ക​റി​യും ന​വ​രാ​ത്രി​യി​ൽ മീ​ൻ​ക​റി​യും ക​ഴി​ച്ച് അ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​വ​രാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ജ​മ്മു-​കാശ്മീ​രി​ലെ ഉ​ധം​പു​രി​ൽ പ​റ​ഞ്ഞ​ത്. എ​ന്നി​ട്ട​തി​നെ മു​ഗ​ള​ന്മാ​രു​മാ​യും മു​സ്‌​ലിം മ​ത​വു​മാ​യും കൂ​ട്ടി​ക്കെ​ട്ടു​ക​യും ചെ​യ്തു.

ഒ​രി​ട​ത്തും കേ​സി​ല്ല. തി​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടു​മി​ല്ല. ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ, വി​ദ്വേ​ഷ, ഹിം​സാ​ത്മ​ക പ്ര​സം​ഗ​ങ്ങ​ൾ ത​ട​യാ​ൻ ഇ​നി ആ​രു​ണ്ടു ബാ​ക്കി? രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പി​തൃ​ത്വ​ത്തെ ചോ​ദ്യം ചെ​യ്യും​വി​ധം, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡി​എ​ൻ​എ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ​രി​ഹ​സി​ച്ച നി​ല​ന്പൂ​ർ എം​എ​ൽ​എ പിവി അ​ൻ​വ​റി​നെ ന്യാ​യീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ല​പാ​ടി​നെ മോ​ദി​യു​ടെ വി​ദ്വേ​ഷ​പ്ര​സം​ഗ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്താ​നാ​വി​ല്ല. മോ​ദി​യു​ടേ​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​മു​ദാ​യ​ഹ​ത്യ​യാ​ണെ​ങ്കി​ൽ അ​ൻ​വ​റി​ന്‍റേ​തും പി​ണ​റാ​യി​യു​ടേ​തും വ്യ​ക്തി​ഹ​ത്യ​യാ​ണ്. പ​ക്ഷേ, വി​ദ്വേ​ഷ​ത്തി​ന്‍റെ ഇ​ന്ത്യാ സ്റ്റോ​റി​യെ വി​മ​ർ​ശി​ക്കാ​നു​ള്ള ധാ​ർ​മി​ക​ത വ്യ​ക്തി​ഹ​ത്യ​യു​ടെ ഒ​ര​ധ്യാ​യ​മെ​ഴു​തി കേ​ര​ളം ഇ​ല്ലാ​താ​ക്കേ​ണ്ടി​യി​രു​ന്നി​ല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Latest Stories

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ആദ്യ പന്ത് സിക്സർ അടിക്കണമെന്ന് തോന്നിയാൽ ഞാൻ അത് ചെയ്യാൻ ശ്രമിക്കും: സഞ്ജു സാംസൺ

രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യും, തുടര്‍ന്ന് ലൈംഗിക പീഡനം; എതിര്‍ത്താല്‍ മരണം ഉറപ്പ്, ഒന്നര വര്‍ഷത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍