ദീപുവിന്റേത് ആസൂത്രിത കൊലപാതകം; ശ്രീനിജന് എതിരെ സാബു എം. ജേക്കബ്

എറണാകുളം കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നും അദ്ദേഹം ആരോപിച്ചു. ദീപുവിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പ്രൊഫഷണല്‍ കൊലയാളികളെ പോലെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു.

പിവി ശ്രീനിജന്‍ എംഎല്‍എ ആയ ശേഷം 2020 പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയാണ്. ശ്രീനിജന്‍ ആയ ശേഷം അമ്പതോളം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ എംഎല്‍എ ഭീഷണിപ്പെടുത്തുകയാണ്. പത്തുമാസമായി പഞ്ചായത്ത് ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംഎല്‍എ ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാന്‍ ലൈസന്‍സ് കൊടുത്തിരിക്കുകയാണ്. മര്‍ദ്ദനത്തിന് ശേഷം കേസ് കൊടുക്കരുതെന്ന് പറഞ്ഞു ദീപുവിനെ ഭീഷണിപ്പെടുത്തി.  കൊലപാതകം നടത്തിയവര്‍ നിരന്തരമായി എംഎല്‍യുമായി ബന്ധപ്പെട്ടിരുന്നു. കേസില്‍ ഒന്നാം പ്രതിയായി ചേര്‍ക്കേണ്ടത് എംഎല്‍എയെയാണ് എന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ