പ്രതിരോധങ്ങള്‍ പാളി, ഇ ഡിക്ക് മുന്നില്‍ വിറച്ച് സി പി എം, മൊയ്തീനും കണ്ണനും മാത്രമല്ല ചില പ്രമുഖര്‍ കൂടി റഡാറില്‍

കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷന്‍ അറസ്റ്റിലായതോടെ സി പി എം നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്. സംസ്ഥാന കമ്മറ്റിയംഗവും തൃശൂര്‍ സഹകരണബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണനെ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി തിരുമാനിച്ചിരിക്കുകയാണ്. എം കെ കണ്ണന്‍ കൂടി അറസ്റ്റിലാകുന്ന സാഹചര്യം ഉണ്ടായാല്‍ സി പി എമ്മിനെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ പ്രഹരമായിരിക്കുമത്.

കരിവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പു കേസില്‍ അറസ്റ്റിലാകുന്ന ആദ്യത്തെ സി പി എം നേതാവാണ് പി ആര്‍ അരവിന്ദാക്ഷന്‍. സി പി എമ്മിന്റെ ശക്തനായ പ്രാദേശിക നേതാവും, എ സി മൊയ്തീന്റെ വിശ്വസ്തനുമാണദ്ദേഹം. പി ആര്‍ അരവിന്ദാക്ഷന്‍ അറസ്റ്റിലാകുമെന്ന സൂചന ആദ്യം മുതലെ സി പി എം നേതൃത്വത്തിന് ലഭിച്ചിരുന്നു. അത് കൊണ്ടാണ് അദ്ദേഹത്തെ മര്‍ദ്ദിച്ചുവെന്ന പരാതി ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ചതും അതില്‍ പൊലീസ് അന്വേഷണം നടന്നതും.

കരിവന്നൂര്‍ ബാങ്ക്് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്‌കുമാറിന്റെ അടുത്ത സുഹൃത്തായ പി ആര്‍ അരവിന്ദാക്ഷന്‍ പണം കൈമാറ്റങ്ങളുടെയെല്ലാം ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. എം കെ കണ്ണനിലേക്കും എ സി മൊയ്തീനിലേക്കും എത്താനുളള ഇ ഡി യുടെ പ്രധാന വാതിലാണ് പി ആര്‍ അരവിന്ദാക്ഷന്‍. ഇത് തന്നെയാണ് സി പി എമ്മിനെ ഭയപ്പെടുത്തുന്നത്. അരവിന്ദാക്ഷനും സതീഷ് കുമാറുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ എല്ലാം ഇ ഡിയുടെ പക്കലുണ്ട്. ആര്‍ക്കൊക്കെയാണ് കരിവന്നൂര്‍ ബാങ്ക് തടിപ്പില്‍ പങ്കുള്ളതെന്ന വ്യക്തമായ തെളിവുകള്‍ ഇഡിക്ക് കിട്ടിയിട്ടുണ്ട്. സതീഷ് കുമാര്‍, കിരണ്‍ എന്നീ രണ്ടുപരോണ് കരിവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പിലെ പ്രധാനപ്രതികളെന്ന് ഇ ഡിക്ക ്‌വ്യക്തമായിട്ടുണ്ട്. ഇവര്‍ രണ്ടുപേരും കസ്റ്റഡിയിലുമാണ്.

27 കോടിയിലേറെ രൂപ വ്യാജ ഡോക്കുമെന്റുകള്‍ ഉപയോഗിച്ച് വായ്പയായി തട്ടിയ പി പി കിരണും സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടിലാണ് എം കെ കണ്ണനെ ചോദ്യം ചെയ്തത്. എം കെ കണ്ണന്‍ അദ്ധ്യക്ഷനായ ബാങ്കിലെ സതീഷ് കുമാറിന്റെ ബിനാമി നിക്ഷേപത്തില്‍ നിന്നും പിപി കിരണിന് വേണ്ടി കരുവന്നൂര്‍ ബാങ്കിലേക്ക് പോയ പണത്തിലാണ് ഇ ഡി കൃത്യമായും കയറി പിടിച്ചത്. പണമിടപാടിന്റെ രേഖകള്‍ ഇഡി കണ്ടെടുത്തിരുന്നു. ഈ പണമിടപാടുകള്‍ സംബന്ധിച്ച് പിന്നീട് സതീഷ് കുമാറും കിരണും തമ്മില്‍ പൊലീസ് കേസുണ്ടാവുകയും എ സി മൊയ്തീന്‍, എം കെ കണ്ണന്‍ അടക്കമുള്ളവര്‍ പ്രശ്‌ന പരിഹാരത്തിന് ഇടപെട്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എ സി മൊയ്തീന്‍, എം കെ കണ്ണന്‍ എന്നിവര്‍ സതീശ് കുമാറുമായും പി പി കിരണമായും സംസാരിക്കുന്നതിന്റെ രേഖകളും, വോയ്‌സ് റിക്കാര്‍ഡുകളും ഇ ഡി യുടെ കൈവശമുണ്ട്.

ഇതാണ് ഈ കേസില്‍ സി പിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത്. എ സി മൊയ്തീനെയും, എം കെ കണ്ണനെയും ഈ രണ്ടുപ്രതികളുമായി ബന്ധപ്പിക്കാന്‍ കഴിയുന്ന സുദൃഡമായ തെളിവുകള്‍ ഇ ഡിയുടെ കയ്യിലുണ്ട്. അത് കൊണ്ട് തന്നെ ഏത് നിമിഷവും ഈ രണ്ട് സംസ്ഥാന കമ്മിററിയംഗങ്ങളും അറസ്റ്റു ചെയ്യപ്പെട്ടേക്കാമെന്ന ഭയമാണ് സി പി എമ്മിനുള്ളത്. ഇത്തരത്തില്‍ ഇടപാടുകള്‍ നടന്നുവെന്ന് സംശയമുള്ള സഹകരണ ബാങ്കുകളുടെ ലിസ്‌ററും അവയിലൊക്കെ നടന്ന കോടികളുടെ തട്ടിപ്പിന്റെ വിവരങ്ങളും കൃത്യമായി തന്നെ ഇ ഡി ക്ക് ലഭിച്ചിട്ടുണ്ട്. പലയിടത്തും വലിയ തോതില്‍ കള്ളപ്പണം വെളപ്പിച്ചിട്ടുണ്ട്. എന്ന് വച്ചാല്‍ കരിവന്നൂര്‍ സഹകരണബാങ്കില്‍ വച്ച് നിര്‍ത്താന്‍ ഇ ഡി ഉദ്ദേശമില്ലന്നും കണ്ണൂരിലുള്ള ചില ബാങ്കുകളിലെ അനധികൃത ഇടപാടുകളും ഇ ഡി നോട്ടിമിട്ടിട്ടുണ്ടെന്നുമുള്ള ഭയം പാര്‍ട്ടിക്കുണ്ട്. അതില്‍ അന്വേഷണം വന്നാല്‍ കൂടുതല്‍ ഉന്നത നേതാക്കള്‍ വലയില്‍ കുടുങ്ങും. സംസ്ഥാന നേതൃത്വത്തിലെ ചില പ്രമുഖര്‍ കൂടി ഇ ഡി റഡാറില്‍ കുടുങ്ങിയിട്ടുണ്ടെന്ന് സി പി എമ്മിന് നന്നായി അറിയാം. അത് കൊണ്ട് തന്നെയാണ് എന്ത് വന്നാലും പ്രതിരോധിച്ചേ മതിയാകൂ എന്ന നിലയിലേക്ക് സി പി എം എത്തിയത്

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ