സാമ്പത്തിക ഇടപാടുകളിൽ തർക്കം ഉണ്ടാകുന്നതും അത് അക്രമങ്ങൾ നടക്കുന്നതുമായ വാർത്തകൾ ഏറെ പുറത്തുവരാറുണ്ട്. എന്നാൽ വെറും 1500 രൂപയുടെ പേരിൽ അക്രമവും തുടർന്ന് കൊലപാതകവും ഉണ്ടായ സംഭവമാണ് ഇപ്പോൾ ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ശ്ചിമ ഡൽഹിയിലെ പഞ്ചാബി ബാഗ് ഏരിയയിൽ കടം വാങ്ങിയ 1500 തിരികെ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽവാസി യുവാവിനെ കുത്തിക്കൊന്നു.
ഡിസംബർ 22 നാണ് 29 കാരനായ വിനോദിന്റെ മൃതദേഹം മാഡിപൂർ ജെജെ ക്ലസ്റ്ററിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിൽ ഒന്നിലധികം കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.പൊലീസ് അന്വേഷണത്തിൽ ഇലക്‌ട്രീഷ്യൻ മുഹമ്മദ് അബ്ദുള്ളയുമായി വിനോദ് വഴക്കിടാറുണ്ടെന്ന് കണ്ടെത്തി.വിനോദിന്റെ അയൽവാസിയാണ് മുഹമ്മദ്. ഒളിവിലായിരുന്ന ഇയാളെ ഡിസംബർ 25 ന് പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
വിനോദിൽ നിന്ന് അബ്ദുള്ള 1500 രൂപ കടമായി വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തതിനെ ചൊല്ലി ഇരുവരും വഴക്കിടാറുണ്ട്. കൊലപാതകത്തിന് ഒരു ദിവസം മുമ്പും വിനോദും അബ്ദുള്ളയും തമ്മിൽ തർക്കമുണ്ടായതായി.അതേ തുടർന്ന് വിനോദ് അബ്ദുള്ളയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്തു. ഇത് അബ്ദുള്ളയെ കൂടുതൽ പ്രകേപിതനാക്കി. അബ്ദുള്ള പിറ്റേന്ന് വിനോദിന്റെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ജ്യേഷ്ഠത്തിനൊപ്പമാണ് വിനോദ് വീട്ടിൽ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.