'പാർട്ടിയിലെ അവസരങ്ങൾ നിഷേധിക്കുന്നു, പലതും തുറന്ന് പറയേണ്ടി വരും'; വി ഡി സതീശനെതിരെ പരാതിയുമായി എഐസിസി അംഗം സിമി റോസ്ബെൽ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പരാതിയുമായി എഐസിസി അംഗം സിമി റോസ്ബെൽ. പാർട്ടിയിലെ അവസരങ്ങൾ നിഷേധിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടരും നിരന്തരം ശ്രമിക്കുന്നെന്നാണ് സിമിയുടെ അംഗത്തിന്‍റെ പരാതി. ഇനിയും അവഗണന തുടർന്നാൽ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരുമെന്നാണ് പരാതിയിൽ പറയുന്നത്.

കെപിസിസി പ്രസിഡന്‍റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാർട്ടി ഭാരവാഹിത്വത്തിലേക്ക് വരാൻ സതീശൻ അനുവദിക്കുന്നില്ല എന്നാണ് സിമിയുടെ ആരോപണം. കെപിസിസി പ്രസിഡന്‍റും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ഉൾപ്പെടെയുള്ളവർ തന്നെ അനുകൂലിക്കുമ്പോഴും സതീശൻ തന്നെ അവഗണിക്കുകയാണ്.

എന്‍റെ പാർട്ടിയിൽ എനിക്ക് പ്രവർത്തിക്കണമെങ്കിൽ എന്‍റെയത്ര പോലും പ്രവർത്തിച്ചിട്ടില്ലാത്ത വി ഡി സതീശന്‍റെ അനുവാദം വേണോ എന്നും സിമി ചോദിച്ചു. ഹൈബിയും സമ്മതിക്കില്ല, പ്രതിപക്ഷ നേതാവും സമ്മതിക്കില്ല. പതിനഞ്ചോ പതിനേഴോ വർഷം മുൻപ് അച്ഛൻ മരിച്ചപ്പോൾ രാഷ്ട്രീയത്തിൽ വന്ന ഹൈബി ഈഡന്‍റെ അനുവാദം വേണോ? തനിക്ക് അർഹതയില്ലേ എന്നും സിമി ചോദിക്കുന്നു.

മഹിളാ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സിമി ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പിഎസ്‌സി അംഗമായും പ്രവർത്തിച്ചിരുന്നു. പിഎസ്‍സി കിട്ടിയില്ലേ, വീട്ടിലിരിക്കാൻ സതീശൻ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സിമി പറഞ്ഞു. പ്രതിപക്ഷ നേതാവിനെതിരായ വിമർശനത്തിന്റെ പേരിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പാർട്ടിയിൽ ഉറച്ചുനിൽക്കുമെന്നും സിമി പറഞ്ഞു.

അതേസമയം തന്നെക്കാൾ ജൂനിയർ ആയ ദീപ്തി മേരി വർഗീസിനെ കെപിസിസി ജനറൽ സെക്രട്ടറി ആക്കിയതും മാധ്യമ വിഭാഗത്തിന്റെ ചുമതല നൽകിയതും തന്നെ ഒഴിവാക്കാൻ വേണ്ടിയാണ് എന്ന് സിമി പറയുന്നു. മറ്റൊരു പാർട്ടിയിലാണെങ്കിൽ സമ്മതിക്കുമോ എന്നും സിമി ചോദിക്കുന്നു. സ്ഥാനാർത്ഥിയെ തോൽപിക്കാൻ നടന്നുവെന്നും എൽഡിഎഫിന് ചോർത്തിക്കൊടുത്തുവെന്നും സിമി ആരോപിച്ചു. പാർട്ടിയെ വെല്ലുവിളിച്ചിട്ട് പോലും ദീപ്തിക്കെതിരെ എന്ത് നടപടിയെടുത്തുവെന്നും സിമി ചോദിച്ചു. അതേസമയം ആരോപണങ്ങൾ തൽക്കാലം അവഗണിക്കാനാണ് കോണ്‍ഗ്രസ് എറണാകുളം ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം.

Latest Stories

മതത്തിൻ്റെ പേരിൽ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെ സർക്കാർ നടപടിയെടുത്തേക്കും

വഖഫ് പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ പരാതി നൽകി കോൺഗ്രസ്

ഇനിയില്ല; നിർണായക തീരുമാനം സ്ഥിരീകരിച്ച് മോഹൻലാൽ

ഈ കാരണം കൊണ്ടാണ് താൻ ഇനി മലയാള സിനിമയിൽ പ്രവർത്തിക്കാത്തതെന്ന് ഇളയരാജ

ഏത് പൂരം കലക്കിയാണ് ട്രംപ് വിജയിച്ചത്? നവ്യ ജയിച്ചാൽ കേന്ദ്രമന്ത്രിയാക്കും; വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് റാലിയിൽ സുരേഷ് ഗോപി

ട്രംപും മസ്‌കും അമേരിക്കയിലെ 'ഡീപ് സ്റ്റേറ്റും', വരാനിരിക്കുന്നതെന്ത്?

ട്രംപിന്റെ യുദ്ധത്തില്‍ പടനായകനാണോ ഇലോണ്‍ മസ്‌ക്?ച ട്രംപും മസ്‌കും അമേരിക്കയിലെ 'ഡീപ് സ്റ്റേറ്റും', വരാനിരിക്കുന്നതെന്ത്?

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ട്രംപോണോമിക്‌സിൻ്റെ ഇരട്ട സ്വാധീനം: ഗുണങ്ങളും ദോഷങ്ങളും

വയനാട് ഭക്ഷ്യകിറ്റ് വിതരണം നിർത്തിവെക്കണം; മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം നൽകി കളക്ടർ

ശാസ്ത്രി എനിക്ക് അയച്ച മെസേജ് മറക്കാൻ കഴിയില്ല, തുടരെയുള്ള സെഞ്ചുറിക്ക് പിന്നാലെ വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ