'സി പി എമ്മുകാരനാണെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് തല്ലി, ഇനിയീ പാര്‍ട്ടിയില്‍ ഞാനില്ല' റയീസ്

മുഖ്യമന്ത്രിയുടെ നവകേരളസദസില്‍ വച്ച് ഡി വൈ എഫ് ഐക്കാരുടെ ക്രൂര മര്‍്ദ്ധനത്തിന് ഇരയായ സി പി എം പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടു. എറണാകുളം തമ്മനം ബ്രാഞ്ച് കമ്മിറ്റിയംഗം റയീസാണ് പാര്‍ട്ടിക്കാരനായ തന്നെ മര്‍ദ്ധച്ചതിലുളള പ്രതിഷേധം മൂലം പാര്‍ട്ടി വിട്ടത്.

ഇന്നലെ എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന നവകേരളാ സദസിനിടെയായിരുന്നു മര്‍ദ്ധനമേറ്റത്്. തീവ്രഇടതു സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ പ്‌ളക്കാര്‍ഡുമായി എത്തിയിരുന്നു. അവര്‍ക്കരികിലാണ് റിയാസ് ഇരുന്നിരുന്നത്. ഇവര്‍ പ്രതിഷേധിച്ചപ്പോള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഡി എസ് എ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. അതിനിടയിലാണ് റയീസിനും മര്‍ദ്ധനമേറ്റത്.താന്‍ സി പി എമ്മുകാരനാണ് തന്നെ തല്ലരുതെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് തല്ലിയെന്നാണ് റയീസ് പറയുന്നത്.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഹനീന്‍, റിജാസ് എന്നീ ഡി എസ് എ പ്രവര്‍ത്തകരെയും ഡി വൈ എഫ് ഐക്കാരും സി പി എമ്മുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ധിച്ചു. ഇവരെ പിന്നീട് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികല്‍സയിലാണ്.

Latest Stories

ഹമാസിന്റെ അടിവേര് അറുത്ത് ഇസ്രയേല്‍; പരമോന്നത നേതാവ് യഹ്യ സിന്‍വറെയും വധിച്ചു; ഡിഎന്‍എ സാമ്പിളില്‍ ഉറപ്പാക്കി; നേതൃനിരയെ പൂര്‍ണമായും ഉന്മൂലനം ചെയ്തുവെന്ന് കാറ്റ്‌സ്

എഡിഎം നവീന്‍ ബാബുവിന്റെ മരണം; അച്ചടക്ക വാളോങ്ങി സിപിഎം; ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി; പകരം കെകെ രത്നകുമാരി

അവൻ ഇല്ലാത്തത് കൊണ്ടാണ് പണി പാളിയത്, ഇപ്പോൾ ഉള്ളവന്മാരെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല; തുറന്നടിച്ച് മുൻ താരം

ഓണ്‍ലൈന്‍ ബെറ്റിംഗ് കേസില്‍ തമന്നയെ ചോദ്യം ചെയ്ത് ഇഡി; താരം ഹാജരായത് ഗുവഹാത്തിയില്‍

നടിയുടെ ലൈംഗിക പീഡന പരാതി; യുപിയില്‍ ബിജെപി നേതാവ് രാജിവച്ചു

ശത്രുവിനെ നോക്കി തന്ത്രം മെനയല്‍

"ആ ഒറ്റ കാരണം കൊണ്ടാണ് കളി ഇങ്ങനെ ആയത്": രോഹിത്ത് ശർമ്മ

പ്രിയങ്ക ഗാന്ധിയ്ക്ക് എതിരാളി ഖുശ്ബുവോ? വയനാട്ടില്‍ അപ്രതീക്ഷിത നീക്കവുമായി ബിജെപി

"ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും എന്നോട് ചെയ്തിട്ടുള്ളത് ഞാൻ ഒരിക്കലും മറക്കില്ല": ആർതർ മെലോ

വേട്ടയ്യന് ശേഷം 'ഇരുനിറം'; വീണ്ടും ഹിറ്റ് അടിക്കാന്‍ തന്മയ സോള്‍