വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ മൂലധനം സ്വീകരിക്കേണ്ടിവരും; 25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് സിപിഐഎം വികസന രേഖ

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യമൂലധനം കണ്ടേണ്ട സാഹചര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ മേഖലകള്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു എന്ന പ്രചരണം ശക്തമാകുന്നതിനിടെ കേന്ദ്ര സഹായം ലഭിക്കാത്തതിനാല്‍ പശ്ചാത്തല വികസനം സര്‍ക്കാര്‍ ഫണ്ടു കൊണ്ട് മാത്രം നടക്കില്ലെന്നും കോടിയേരി പറഞ്ഞു. സിപിഐഎം വികസ രേഖ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ മൂലധനം കൊണ്ട് വരേണ്ടിവരും. താത്പര്യങ്ങള്‍ ഹനിക്കാത്ത മൂലധനം സ്വീകരിക്കണം. നയ രൂപീകരണത്തില്‍ മറ്റ് ശക്തികള്‍ ഇടപെടരുത്. വിജ്ഞാന അധിഷ്ഠിത സമ്പദ്ഘടന സൃഷ്ടിക്കണം. ഗവേഷണ, ഉന്നത വിദ്യാഭ്യാസ മേഖലകളെ വികസിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു. നവകേരള രേഖയുമായി ബന്ധപ്പെട്ട നയരൂപീകരണം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. ശാസ്ത്ര സാങ്കേതിക രംഗം വിപുലമാക്കും. വികസനാധിഷ്ഠിത സമൂഹം വാര്‍ത്തെടുക്കണം. ഗവേഷണ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും വികസിപ്പിക്കണം. കാര്‍ഷിക മേഖല വിപുലപ്പെടുത്തണം. മൂല്യവര്‍ധിത ഉല്‍പ്പന്നങള്‍ വേണം. വിപണനം നന്നാക്കണം. ഭൂപ്രശ്‌നം പരിഹരിക്കണമെന്നും കോടിയേരി പറഞ്ഞു. ഇതിനെല്ലാം പ്രത്യേക ഇടപെടല്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാര വികേന്ദ്രീകരണത്തിന്റെ നേട്ടം ജനങ്ങള്‍ക്ക് പൂര്‍ണമായി കിട്ടണം. സഹകരണ മേഖല വികസനകാര്യങ്ങള്‍ക്കായി ഇടപെടണം. പരിസ്ഥിതി സൗഹ്യദ വികസനമാണ് ലക്ഷ്യമിടുന്നത്. ഭരണ തുടര്‍ചക്ക് ദിശാബോധം നല്‍കാനാണ് രേഖ. ഘടകകക്ഷികളുടെ അഭിപ്രായം തേടും. എല്‍ഡിഎഫിന്റെ പുതിയ രേഖക്ക് രൂപമാകും. എല്‍ഡിഎഫ് രേഖ സര്‍ക്കാര്‍ നടപ്പാക്കും. വിദഗ്ധര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍ എല്ലാവരുമായി ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു

Latest Stories

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി