ദേവികുളം തിരഞ്ഞെടുപ്പ് വീഴ്ച: എസ്.രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശിപാര്‍ശ അംഗീകരിച്ചു

ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് വീഴ്ചയെ തുടര്‍ന്ന് മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള ശിപാര്‍ശ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍. രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് അംഗീകാരം ലഭിക്കാന്‍ വൈകിയത്.

ദേവികുളം ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ആയിരുന്ന അഡ്വ. എ. രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത ഉണ്ടായില്ല, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍. രണ്ടംഗ സമിതിയാണ് രാജോന്ദ്രനെതിരായ പരാതികള്‍ അന്വേഷിച്ചത്.

പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ യോഗങ്ങള്‍ നടത്തുകയും വോട്ട് നല്‍കരുതെന്ന് ചിലരോട് പറഞ്ഞെന്നുമുള്ള ആരോപണങ്ങളാണ് രാജേന്ദ്രന് എതിരെ ഉയര്‍ന്നിരുന്നത്. ബ്രാഞ്ച് തലം മുതലുള്ള പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന് എതിരെ പരാതി നല്‍കിയിരുന്നു. അതേ സമയം ഒരു പാര്‍ട്ടി സമ്മേളനത്തിലും രാജേന്ദ്രന്‍ പങ്കെടുക്കാതിരുന്നതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം