ഡി.ജി.പി ബി. സന്ധ്യ വീട് വെച്ചത് ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലത്ത്; ആരോപണവുമായി സ്വാമി ഗംഗേശാനന്ദ

ഡിജിപി ബി സന്ധ്യ വീട് വെച്ചിരിക്കുന്നത് ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലത്താണെന്ന് സ്വാമി ഗംഗേശാനന്ദ. തിരുവനന്തപുരം കണ്ണമ്മൂലയില്‍ ഡിജിപിയുടെ വീടിരിക്കുന്ന സ്ഥലത്തെ കുറിച്ചാണ് സ്വാമിയുടെ ആരോപണം.

ബി സന്ധ്യ വീടുവച്ചിരിക്കുന്ന സ്ഥലം ചട്ടമ്പി സ്വാമിയുടെ ജന്‍മസ്ഥലമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ സന്ധ്യയുടെ സ്വാധീനം മൂലം സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നില്ലെന്നും സ്ഥലത്ത് സ്മാരകം നിര്‍മ്മിക്കുന്നതിന് വേണ്ടി സമരം ചെയ്യുമെന്നും സ്വാമി പറഞ്ഞു.

ശ്രീനാരായണ ഗുരുവിനും അയ്യങ്കാളിക്കും ജന്മനാട്ടില്‍ സ്മാരകമുണ്ട്. അത് പോലെ ജന്മനാട്ടില്‍ ചട്ടമ്പിസ്വാമികള്‍ക്ക് ഒരു സ്മാരകം വേണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേ സമയം ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഡിജിപിക്ക് പങ്കില്ലെന്ന് ഗംഗേശാനന്ദ പറഞ്ഞു. എന്നാല്‍ കേസ് അട്ടിമറിക്കുന്നതില്‍ സന്ധ്യയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest Stories

'ദുഖവെള്ളിക്ക് മുമ്പേ ക്രൈസ്‌തവരെ കുരിശിൻ്റെ വഴിയിലിറക്കി'; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമർശനവുമായി ദീപിക മുഖപ്രസംഗം

IPL 2025: സോഷ്യൽ മീഡിയ കത്തിക്കാൻ ഒരു പോസ്റ്റ് മതി, ആ വലിയ സിഗ്നൽ നൽകി ചേതേശ്വർ പൂജാരയും ഭാര്യയും; കുറിച്ചത് ഇങ്ങനെ

ശാപം പിടിച്ച നേരത്ത് തെറ്റ് ചെയ്തു, ട്രംപിനെ ഭയന്നാണ് അയാളെ സിനിമയില്‍ അഭിനയിപ്പിച്ചത്..; വെളിപ്പെടുത്തലുമായി സംവിധായകന്‍

'അഴിമതിയുടെ ഗാന്ധി കുടുംബ മാതൃകക്കെതിരായ കേസ്, നാഷണൽ ഹെറാൾഡ് തട്ടിപ്പ് രാജ്യം കണ്ട വലിയ കൊള്ള'; വിമർശിച്ച് ബിജെപി

'എല്ലാം ഈ അപ്പാ അമ്മ കാരണം..'; വിമർശനങ്ങൾക്ക് മറുപ‌ടിയുമായി ദിവ്യ എസ് അയ്യർ

IPL 2025: എന്റെ പൊന്ന് മക്കളെ ഇത്ര ദുരന്തമാണ് അവൻ എന്നെനിക്ക് മനസിലായില്ല, ചവിട്ടിയിറക്കി ആ താരത്തെ പുറത്താക്കിയാൽ ടീമിന് കൊള്ളാം; സൈമൺ ഡൂൾ പറയുന്നത് ഇങ്ങനെ

വിജയ് വഷളനായ രാഷ്ട്രീയക്കാരന്‍..; തൃഷയുമായി അവിഹിതബന്ധം, വിമര്‍ശനവുമായി ദിവ്യ സത്യരാജ്

പരാതിയില്ലെന്നറിയിച്ച് ജീവനക്കാര്‍; ബസ് തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടിയ കേസിൽ മുഹമ്മദ് നിഹാലിനെ വിട്ടയച്ചു

മാധ്യമങ്ങളെ കണ്ടതോടെ വന്ന വാഹനത്തില്‍ മുങ്ങി ബിജെപി വൈസ് പ്രസിഡന്റ്; പാതിവില തട്ടിപ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ എ എന്‍ രാധാകൃഷ്ണന്‍; നടത്തിയത് 42 കോടിയുടെ ഇടപാടുകള്‍

'മുതലെടുപ്പിന് ശ്രമിച്ചവർ പരാജയപ്പെട്ടു'; മുനമ്പത്ത് ബിജെപി-ആർഎസ്എസ് നാടകം പൊളിഞ്ഞെന്ന് എംവി ഗോവിന്ദൻ