കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. കെപിസിസി പ്രസിഡന്റിനെതിരെ മാനനഷ്ടക്കേസ് നല്‍കാനാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്. ഡിജിപി പ്രവര്‍ത്തിക്കുന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ എന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അനുമതി നല്‍കിയത്.
ഡിജിപി റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരായ പരാമര്‍ശം മാനഹാനി ഉണ്ടാക്കുന്നതാണെന്നും പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്നും പൊലീസ് സേനയുടെ ധാര്‍മ്മികതയെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമ നടപടിയുമായി മുന്നോട്ടു പോകാന്‍ ബെഹ്‌റ സര്‍ക്കാരിന്റെ അനുമതി തേടിയത്. 2019 ഏപ്രില്‍ 14-നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡിജിപിക്കെതിരായ പരാമര്‍ശം നടത്തിയത്.