അര്‍ബന്‍ മാവോയിസത്തിനെതിരെ ഡിജിപിയുടെ മുന്നറിയിപ്പ്; രണ്ട് ജില്ലകളില്‍ പ്രത്യേക നിരീക്ഷണത്തിന് നിര്‍ദ്ദേശം

അര്‍ബന്‍ മാവോയിസത്തിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി ഡി.ജി.പി. പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേക നിരീക്ഷണത്തിനും നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ചചെയ്യാന്‍ ഡിജിപി വിളിച്ച യോഗത്തിലാണ് ഈ നിര്‍ദ്ദേശം.

നഗരങ്ങള്‍ കേന്ദ്രീകരിച്ച് മാവോയിസം പ്രചരിപ്പിക്കുന്നവരുടെ പ്രവര്‍ത്തനം ചിലയിടങ്ങളിലെങ്കിലും ശക്തിപ്പെടുന്നതായാണ് പൊലീസിന്റെ വിലയിരുത്തല്‍. അതിനാലാണ് പാലക്കാട്, മലപ്പുറം ജില്ലകള്‍ക്ക് പ്രത്യേകിച്ചും മറ്റിടങ്ങളില്‍ സാധാരണ ഗതിയിലുമുള്ള ജാഗ്രതയ്ക്ക് ദര്‍വേഷ് സാഹിബ് നിര്‍ദേശിച്ചത്.

ആദിവാസികളെ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം തുടരുന്നതിനാല്‍ ആദിവാസികളെ വിശ്വാസത്തിലെടുത്ത് അവരുടെ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ശ്രമിക്കണമെന്ന ഉപദേശവും ഡി.ജി.പി നല്‍കിയിട്ടുണ്ട്.