തൃശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് ജീവനക്കാരി കോടികള്‍ തട്ടയത് ഓണ്‍ലൈന്‍ റമ്മികളിക്കാനെന്ന് കണ്ടെത്തി പൊലീസ്. 20 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതി ധന്യ മോഹന്‍ ഓണ്‍ലൈന്‍ റമ്മിക്ക് അടിമയാണ്.
രണ്ട് കോടി രൂപയുടെ റമ്മി ഇടപാടുകള്‍ ഇവര്‍ നടത്തിയിട്ടുണ്ട്.
തട്ടിയെടുത്ത പണംകൊണ്ട് ഇവര്‍ ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങി. റിട്ടേണ്‍ സമര്‍പ്പിക്കാത്തതിന് ആദായ നികുതി വകുപ്പ് ഇവര്‍ക്ക് നോട്ടീസും രണ്ടു പ്രാവശ്യം നല്‍കിയിരുന്നു..
മണപ്പുത്ത് ഇരുന്ന് അഞ്ച് വര്‍ഷം കൊണ്ടാണ് ധന്യ തട്ടിപ്പ് നടത്തിയത്.18 വര്‍ഷമായി വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ ജീവനക്കാരിയായിരുന്നു ധന്യ. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു
2019 മുതലാണ് തട്ടിപ്പ് ആരംഭിച്ചതെന്ന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു.
പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ സ്ഥാപനത്തില്‍ നിന്ന് മുങ്ങിയ ധന്യ നിലവില്‍ ഒളിവിലാണെന്ന് വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ആരോപിക്കുന്നു. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.