'ധർമ്മജൻ ചെയ്തത് ഗുരുതര തെറ്റ്'; മാധ്യമ പ്രവർത്തകയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ വിഡി സതീശൻ

നടൻ ധർമ്മജൻ ബോൾഗാട്ടി മാധ്യമ പ്രവർത്തകയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങൾ വളരെ ഗുരുതരമായുള്ള തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് നടനും കോൺഗ്രസ് നേതാവുമായ ധർമ്മജനെതിരെ പ്രതിപക്ഷ നേതാവ് സംസാരിച്ചത്.

വനിതാ മാധ്യമ പ്രവർത്തകയോട് ഒരിക്കലും അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. അവരെ അപമാനിച്ചുകൊണ്ട് സംസാരിച്ചത് ഗുരുതരമായ തെറ്റാണ്. മാധ്യമങ്ങളും പ്രതിപക്ഷവും ചെയ്യുന്നത് ഒരേ കാര്യമാണ്. മാധ്യമപ്രവർത്തകർക്ക് അവരുടെ കാര്യങ്ങൾ ചോദിക്കാനുള്ള അധികാരമുണ്ട്. അതിന് മറുപടി പറയാൻ ഉണ്ടങ്കിൽ പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക എന്നും സതീശൻ കൂട്ടിച്ചേർത്തു.

ന്യൂസ് 18 കേരളം വാർത്ത അവതാരക അപർണാ കുറിപ്പിനോടാണ് ധർമ്മജൻ ബോൾഗാട്ടി ഇന്നലെ മോശമായ പരാമർശം നടത്തിയത്. താര സംഘടന അമ്മക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പച്ചത്തെറി പറയുമെന്ന് നടൻ ധർമ്മജൻ പറഞ്ഞത്. അമ്മ സംഘടനയിൽ ശുദ്ധികലശം നടത്തിയാൽ കേരളം നന്നാകുമോ എന്നും ധർമ്മജൻ ചോദിച്ചു. ലൈംഗിക ആരോപണത്തെ തുടർന്ന് ‘അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചതിനോട് ചാനലിൽ പ്രതികരിക്കുകയായിരുന്നു ധർമ്മജൻ.

‘അമ്മ ഇപ്പൊ ശുദ്ധികലശം നടത്തണോ? അങ്ങനെ ചെയ്താൽ കേരളം നന്നാവുമോ?. നിങ്ങൾ നല്ലവരാണോ എന്ന് ആദ്യം തെളിയിക്ക്. സിദ്ദിഖ് അദ്ദേഹത്തിന്റെ മാന്യതകൊണ്ടാണ് രാജിവെച്ചത് അല്ലാതെ ശുദ്ധികലശം നടത്താൻ വേണ്ടിയല്ല. സംഘടനയ്ക്ക് പൈസ ഇല്ലാതിരുന്ന സമയത്ത് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള നടന്മാര്‍ സ്വന്തം കയ്യില്‍ നിന്നും പൈസ എടുത്ത് കൊടുത്തിട്ടുണ്ട്. അതിനാല്‍, ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കോടതിയും പൊലീസും ആദ്യം തെളിയക്കട്ടെ’- ധർമജൻ പറഞ്ഞു.

ധർമ്മജന്റെ ഈ പ്രതികരണം വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ വിഡി സതീശനോട് മാധ്യമ പ്രവർത്തകരെ ഈ വിഷയത്തിൽ അഭിപ്രായം തേടിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശേരിയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ധർമ്മജൻ തോറ്റിരുന്നു.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം