കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി അഭിപ്രായം പറയുമെന്നല്ല പറഞ്ഞത്: വിമർശനത്തോട് പ്രതികരിച്ച് സ്‌പീക്കർ എം.ബി രാജേഷ്

നിയമസഭക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന തന്റെ പ്രസ്താവനക്കെതിരെ ഉയർന്ന വിമർശനത്തോട് പ്രതികരിച്ച് സ്പീക്കർ എം.ബി രാജേഷ്. സഭക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന മാധ്യമങ്ങളിൽ വന്ന പ്രസ്താവനയിൽ ആശങ്ക സ്വാഭാവികമാണെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാൽ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി അഭിപ്രായം പറയുമെന്നോ നിലപാടെടുക്കുമെന്നോ അല്ല ഉദ്ദേശിച്ചത്. പൊതുരാഷ്ട്രീയത്തിൽ നിലപാടെടുക്കും അഭിപ്രായം പറയും. അതേ സമയം സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് മാത്രമെ ഇത്തരം ഇടപടെലുണ്ടാകൂ എന്നും എം.ബി രാജേഷ് ഉറപ്പ് നൽകി.

സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്‌പീക്കറുടെ പ്രസ്താവന വേദനിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഭയിൽ പറഞ്ഞിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി ഇന്ന് തിരഞ്ഞെടുക്കപ്പെട്ട എം.ബി രാജേഷിനെ അനുമോദിച്ചു കൊണ്ട് സഭയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം.

സ്‌പീക്കറുടെ പ്രസ്താവന പ്രതിപക്ഷത്തെ കുറച്ച് വേദനിപ്പിച്ചു. അത്തരം ഒരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തിൽ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളിൽ നിന്നും ഉണ്ടായിട്ടില്ല എന്ന് വി.ഡി സതീശന്‍ പറഞ്ഞു.

സ്‌പീക്കർ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ സ്വാഭാവികമായും പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരും. അത് സംഘർഷങ്ങൾ ഉണ്ടാക്കും. നിയമസഭയിൽ വരുമ്പോൾ അത് ഒളിച്ച് വെയ്ക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല, അത് സഭാപ്രവർത്തനത്തെ തടസ്സപ്പെടുത്തും. അതുകൊണ്ട് തീർച്ചയായും അതെല്ലാം ഒഴിവാക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു എന്നും വി.ഡി.സതീശൻ പറഞ്ഞു.

ജനങ്ങളുടെ പ്രതീക്ഷക്കും ആവശ്യത്തിനും ഒത്ത് ഉയര്‍ന്ന് പ്രവർത്തിക്കാൻ നിയമസഭാ അംഗങ്ങൾക്ക് കഴിയണമെന്ന് ആഹ്വാനം ചെയ്തായിരുന്നു സ്പീക്കര്‍ എം.ബി രാജേഷിന്റെ മറുപടി പ്രസംഗം. മുഖ്യമന്ത്രിയുടെ മികവാര്‍ന്ന നേതൃത്വവും പ്രതിപക്ഷ നേതാവിന്റെ ക്രിയാത്മക മാര്‍ഗ്ഗ നിർദ്ദേശവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയേയും അതിജീവിക്കാൻ കഴിയുമെന്ന് സ്പീക്കർ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണ വേണമെന്നും പ്രതിപക്ഷ അംഗങ്ങളുടെ അവകാശം പൂര്‍ണമായും സംരക്ഷിച്ചേ മുന്നോട്ട് പോകൂ എന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം