കണ്ടെത്തിയ ലോഹഭാഗം അര്‍ജുന്റെ ലോറിയുടേതോ? പുഴയുടെ അടിത്തട്ടിലെ മണ്ണ് വീണ്ടും വെല്ലുവിളിയാകുന്നു

ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള പരിശോധനയില്‍ പുഴയില്‍ നിന്ന് ലോഹഭാഗം കണ്ടെത്തി. ടാങ്കറിന്റെ ക്യാബിന്റെ ഭാഗമാണ് പരിശോധനയില്‍ ലഭിച്ചതെന്നാണ് നേവി അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ ലഭിച്ചത് അര്‍ജുന്‍ ഓടിച്ചിരുന്ന തന്റെ ലോറിയുടെ ഭാഗമല്ലെന്നാണ് ഉടമ മനാഫ് പറയുന്നത്.

നേവി നടത്തിയ പരിശോധനയിലാണ് ഗംഗാവലി പുഴയില്‍ നിന്ന് ലോഹഭാഗം കണ്ടെടുത്തത്. പുഴയുടെ അടിത്തട്ടിലെ മണ്ണ് തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. അതേസമയം പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പത്തിലേറെ തവണ പുഴയിലിറങ്ങി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.

പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ മണ്ണും പാറയും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ടെന്ന് മാല്‍പെ പ്രതികരിച്ചു. അടിത്തട്ടില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാനായി ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിക്കാന്‍ ശ്രമം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് വൈകുന്നേരത്തോടെ അവസാനിപ്പിക്കുന്ന തെരച്ചില്‍ മറ്റെന്നാള്‍ പുനഃരാരംഭിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Latest Stories

20 ലക്ഷം അയ്യപ്പഭക്തര്‍ക്ക് അന്നദാനം; ന്യൂറോ സര്‍ജന്‍മാരടങ്ങുന്ന വൈദ്യസംഘത്തിന്റെ സേവനം; തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങി ശബരിമല

പലസ്തീൻ അനുകൂല നിലപാട്, വീട്ടിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് എത്തിയെന്നു യുവാവ്

അക്കാദമി അക്രഡിറ്റേഷൻ: ഗോകുലം എഫ്‌സി 3-സ്റ്റാർ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് 1-സ്റ്റാർ റേറ്റിംഗ്

'സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'അയാളുടെ വീട് കത്തിച്ചപ്പോള്‍', വാക്‌പോര്

ഫിഫ ക്ലബ് ലോകകപ്പ് വിവാദം പുറത്തായതോടെ ലയണൽ മെസി ഇൻ്റർ മയാമി വിടുമെന്ന് റിപ്പോർട്ട്

'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അഫ്ഗാൻ താരം മുഹമ്മദ് നബി പാഡഴിക്കുന്നു

മഹാരാഷ്ട്രയിലെ യോഗി- ഖാര്‍ഗെ വാക്‌പോര്: ' സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'നിസാം ഭരണത്തിൽ അയാളുടെ വീട് കത്തിച്ചപ്പോള്‍...'

'പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ': സമാന്ത

വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്