മരിച്ചത് 22 വയസ്സിൽ; 56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും

വിമാന അപകടത്തിൽ മരിച്ച് 56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതിൽ ബന്ധുക്കൾക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും. ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം.

1968 ൽ ഹിമാചൽ പ്രദേശിലെ റോത്തങ്ങ് പാസിൽ ഉണ്ടായ വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി ഒടാലിൽ തോമസ് ചെറിയാൻ ഉൾപ്പെടെ നാലു സൈനികരുടെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. രാജ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘമേറിയ തിരക്കിലായിരുന്നു ഇത്. തോമസ് ചെറിയാനെ കാണാതാകുമ്പോൾ 22 വയസ്സ് മാത്രമാണ് പ്രായം.

1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാന അപകടത്തിലാണ് തോമസ് ചെറിയാനെ കാണാതായത്. ഇദ്ദേഹത്തിന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ 103 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണായിരുന്നു അപകടമുണ്ടായത്. വിമാന അപകടത്തിൽ 102 പേർ മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമായിരുന്നു കണ്ടെത്തിയത്.

2019 ലും 5 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെത്തിയത്. ഇതിൽ ഒരാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. നാലാമത്തെ മൃതദ്ദേഹം ആരുടേതെന്ന് വ്യക്തമായി തിരിച്ചറിഞ്ഞില്ലെങ്കിലും ബന്ധുക്കളെക്കുറിച്ച് സൂചന കിട്ടി. അതേസമയം 1968ലെ വിമാനാപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും.

Latest Stories

2019 ലെ സി‌എ‌എ വിരുദ്ധ പ്രതിഷേധ കേസ്; കുറ്റപത്രം സമർപ്പിച്ചതിനെ ചോദ്യം ചെയ്ത ഷർജീൽ ഇമാമിന്റെ ഹർജിയിൽ നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി

ദക്ഷിണാഫ്രിക്കയിലെ യുഎസ് അംബാസഡറായി ഇസ്രായേൽ അനുകൂല മാധ്യമ പ്രവർത്തകനെ നിയമിച്ച് ട്രംപ്

രാശിയില്ലാതെ വിക്രം, വീണ്ടും ദൗര്‍ഭാഗ്യം; 'വീര ധീര ശൂരന്‍' റിലീസ് മുടങ്ങി, തമിഴ്‌നാട്ടില്‍ അടിച്ചുകേറി 'എമ്പുരാന്‍'

ആശവർക്കർമാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയർത്തി പുതുച്ചേരി സർക്കാർ; കേരളത്തിലെ സമരത്തിന്റെ എഫക്ടെന്ന് സമരക്കാർ

IPL 2025: നീ എന്തിനാണ് ചെറുക്കാ ഇങ്ങനെ ചിരിക്കുന്നത്, ബാനർ അടിച്ചുപൊളിച്ചിട്ടുള്ള നിൽപ്പാണ്; സോഷ്യൽ മീഡിയയിൽ തരംഗമായി ശിവം ദുബെ; വീഡിയോ കാണാം

മണ്‍ചുറ്റിക കൊണ്ട് തകര്‍ക്കാനാവുമോ ഇരുമ്പു കൂടത്തെ? Breaking the Mould: Reimagining India's Economic Future എന്ന പുസ്തകത്തിന്റെ വായന - ഭാഗം-1

വിദ്യാർത്ഥികളുടെ യാത്ര നിരക്ക് അഞ്ച് രൂപയാക്കി വർധിപ്പിക്കണം; സ്വകര്യ ബസുടമകൾ സമരത്തിലേക്ക്

ഐശ്വര്യ റായ്ക്ക് കാര്‍ അപകടം? ആഡംബര കാര്‍ ബസ്സില്‍ ഇടിച്ചു, ഡ്രൈവറെ മര്‍ദ്ദിച്ച് ബൗണ്‍സര്‍

'വീണ്ടും അധികാരത്തിൽ വരുന്നതിൽ പരിഭ്രാന്തി, ഇടതുപക്ഷത്തെ എതിർക്കുന്നവർ ഹീറോയും അല്ലാത്തവർ വില്ലൻമാരുമാകുന്നു'; മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

IPL 2025: 1435 ദിവസങ്ങൾ ആയില്ലേ, ഇനി അൽപ്പം റെസ്റ്റ് ആകാം; ഒടുവിൽ സുനിൽ നരേയ്ന് ആ കാര്യം സംഭവിച്ചു