വിലക്കുറവ്; മാഹിയില്‍ നിന്ന് കേരളത്തിലേക്ക് വ്യാപക ഡീസല്‍ കടത്ത്; രണ്ടു ടാങ്കറുകള്‍ പിടികൂടി കെ.എസ്.ആര്‍.ടി.സിയ്ക്ക് കൈമാറി; ലാഭം 5.19 ലക്ഷം

മാഹിയില്‍ നിന്ന് കേരളത്തിലേക്ക് ഡീസല്‍ കടത്തിയ ടാങ്കറുകള്‍ പിടികൂടി കെഎസ്ആര്‍ടിസിയ്ക്ക് നല്‍കി. മാഹിയില്‍ നിന്നും ഡീസല്‍ നിറച്ച് നികുതി അടയ്ക്കാതെ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ടാങ്കറുകളാണ് പിടികൂടിയത്.

രണ്ട് ടാങ്കറുകളിലായി ഉണ്ടായിരുന്ന 18,000 ലിറ്റര്‍ ഡീസലല്‍ കെഎസ്ആര്‍ടിസിയുടെ കണ്ണൂര്‍ ഡിപ്പോയ്ക്ക് നല്‍കിയത്.. ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അളന്ന് ലിറ്ററിന് 66രൂപയ്ക്കാണ് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ കൈമാറിയത്. 11.88ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസി നല്‍കിയത്. ഇതിലൂടെ 5,19,840 രൂപയാണ് കെഎസ്ആര്‍ടിസിക്ക് ലാഭം.

സെപ്തംബര്‍ 30ന് ഒരുടാങ്കര്‍ ഡീസല്‍ കൈമാറിയിരുന്നു. മയ്യഴിയില്‍നിന്ന് നികുതി വെട്ടിച്ച് എറണാകുളത്തേക്ക് ടാങ്കറില്‍ കടത്തുകയായിരുന്ന ഡീസല്‍ തലശേരി എഎസ്പി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ജൂലൈ 12ന് ചൊക്ലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് ഒരു ടാങ്കറും 16ന് ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് രണ്ട് ടാങ്കറുമാണ് പിടികൂടിയത്. ഇതില്‍ ചൊക്ലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് പിടികൂടിയ 11,950 ലിറ്റര്‍ ഡീസല്‍ സെപ്തംബര്‍ 30ന് കൈമാറിയിരുന്നു.

Latest Stories

ഓസ്ട്രേലിയ ഒകെ ഒന്ന് കാണിക്കാൻ ടീം അവനെ ടൂർ കൊണ്ടുപോയതാണ്, മുൻവിധികളോടെ മാനേജ്മെന്റ് അദ്ദേഹത്തെ ചതിച്ചു: സഞ്ജയ് മഞ്ജരേക്കർ

അന്ന് ചടങ്ങ് അലങ്കോലമാക്കേണ്ടെന്ന് കരുതി ചിരിച്ചു നിന്നു.. പരാതി നല്‍കിയത് നിയമോപദേശം തേടിയ ശേഷം; ഹണിയുടെ പരാതി

ഉത്സവ, വിവാഹ ആഘോഷങ്ങള്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് കരുത്തേകി; വരുമാനക്കുതിപ്പില്‍ 39% വര്‍ദ്ധനവ്; ഇന്ത്യയിലും ഗള്‍ഫിലും മികച്ച നേട്ടം

ചരിത്രത്തിൽ ഇത് ആദ്യം; കത്തോലിക്കാ സഭയുടെ ഉന്നത പദവിയിൽ വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

ബോബി ചെമ്മണൂർ പൊലീസ് കസ്റ്റഡിൽ; നടപടി ഹണി റോസിന്റെ പരാതിയിൽ

സച്ചിനൊക്കെ സ്ലെഡ്ജിങ് നടത്തിയത് മറ്റ് താരങ്ങളുടെ സഹായത്തോട് കൂടി, മാന്യന്മാർ അല്ലാത്ത രണ്ട് താരങ്ങൾ ഞാനും അവനും മാത്രം; തുറന്നടിച്ച് സൗരവ് ഗാംഗുലി

ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍; ഹണി റോസിന്റെ പരാതിയില്‍ നടപടി

പെരിയ ഇരട്ട കൊലപാതക കേസ്; മുൻ എംഎൽഎ അടക്കമുള്ള 4 പ്രതികളുടെ ശിക്ഷക്ക് സ്റ്റേ

'ബന്ദികളെ മോചിപ്പിക്കാൻ സ്ഥാനാരോഹണം വരെ സമയം'; എല്ലാ നരകങ്ങളും തകർക്കപ്പെടുമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി ട്രംപ്

'ജനുവരി 20നകം എല്ലാ ബന്ദികളെയും മോചിപ്പിക്കണം'; ഹമാസിന് അന്ത്യശാസനം നൽകി ഡൊണാൾഡ് ട്രംപ്