വീണ്ടും ഇരുട്ടടി; ഡീസൽ വില കൂട്ടി 26 പൈസ കൂട്ടി

ജനങ്ങൾക്ക്​ ദുരിതം സമ്മാനിച്ച്​ വീണ്ടും ഡീസൽ വർധിപ്പിച്ചു. ലിറ്ററിന്​ 26 പൈസയാണ്​ വർധിപ്പിച്ചത്​. അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത്​ ഒരു ലിറ്റർ ഡീസലിന്​ 95.87 രൂപയാണ്​ വില. 103.42 രൂപയാണ്​ ഒരു ലിറ്റർ പെട്രോളിന്‍റെ വില.

കൊച്ചിയിൽ ഡീസൽവില ലിറ്ററിന്​ 94.05 രൂപയും പെട്രോളിന്​ 101.48 രൂപയുമാണ്​ വില. മൂന്ന് ദിവസത്തിനിടെ ഡീസല്‍വില വര്‍ധിക്കുന്നത് രണ്ടാം തവണയാണ്. വെള്ളിയാഴ്ച ഡീസലിന് 22 പൈസ കൂട്ടിയിയിരുന്നു.

ആഗോള വിപണിയിൽ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 0.84 ഡോളർ ഉയർന്നു. ബാരലിന്​ 78.09 ഡോളറാണ്​ ബ്രെന്‍റ്​ ക്രൂഡിന്‍റെ വില. വരും ദിവസങ്ങളിലും അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില വർധിക്കാനാണ്​ സാധ്യത. ഇത്​ ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചേക്കും.

Latest Stories

'വയനാടിന് ധനസഹായം അനുവദിക്കുന്നതിൽ ഈ മാസം തീരുമാനമുണ്ടാകും'; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

എആര്‍എം ഇഷ്ടപ്പെട്ടില്ല, അതിനകത്ത് ചുമ്മാ അടിപിടിയല്ലേ.. പടം കാണുമ്പോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു: മധു

'കെ സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടത്'; കേന്ദ്ര നിലപാടിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് വിഡി സതീശൻ

ആ താരത്തിന്‍റെ ലെഗസി റെക്കോര്‍ഡ് പുസ്തകങ്ങളുടെ താളുകളില്‍ ഒതുങ്ങുന്നതല്ല, മറിച്ചത് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ പ്രതിധ്വനിക്കുകയാണ്

IND VS AUS: രോഹിതിനോട് ആദ്യം അത് നിർത്താൻ പറ, എന്നാൽ അവന് രക്ഷപെടാം; തുറന്നടിച്ച് സുനിൽ ഗവാസ്കർ

'പ്ലാസ്റ്റിക് തിന്നും പുഴുക്കൾ'; പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് വഴിതെളിക്കുമോ ഈ പുഴുക്കൾ?

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം: ബിജെപി രാഷ്ട്രീയം കളിക്കുന്നു; ഇത് വെറും അശ്രദ്ധയല്ല അനീതി; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ആ സൂപ്പർ താരം ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ എല്ലാ മത്സരങ്ങളും കളിക്കില്ല, ഇന്ത്യ ആ തീരുമാനം എടുക്കും; വമ്പൻ വെളിപ്പെടുത്തലുമായി പരാസ് മാംബ്രെ

അറിയാതെ ദൈവമേ എന്ന് വിളിച്ചുപോയി, 'ബറോസ്' റിലീസ് തീയതി കേട്ടപ്പോള്‍ വിസ്മയിച്ചുപോയി, കാര്യമറിഞ്ഞപ്പോള്‍ ലാലും..: ഫാസില്‍

പെട്ടിമുടി: ആ കാഴ്ചകളില്‍ കണ്ണുനിറയാതെ പോരാന്‍ കഴിയുമോ!