കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തെ കുറിച്ച് കേരളത്തിലെ സി പി എമ്മില്‍ വിരുദ്ധാഭിപ്രായം. ബി ജെ പിയെ ആശയപരമായും രാഷ്ട്രീയപരമായും നേരിടാന്‍ സി പി എമ്മിനെ കഴിയൂ എന്ന് സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറയുമ്പോള്‍ ഇന്ത്യയിലെ മതനിരപേക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വരണമെന്നാണ് മന്ത്രി സജി ചെറിയാന്‍ പറയുന്നത്.
‘ബി.ജെ.പി യെ തകര്‍ക്കാന്‍ തങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന അഹങ്കാരവുമായി പോയാല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റ് തുന്നം പാടും. ഇന്ത്യയെ ഫാസിസത്തിലേക്ക് ആദ്യം കൊണ്ടുപോയത് കോണ്‍ഗ്രസ് ആണ്’ എന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്.
‘ഇന്ത്യയിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബി ജെ പിക്കെതിരെയുള്ള പ്രതിരോധം മുന്നില്‍ നിന്ന് നയിക്കേണ്ടേത് കോണ്‍ഗ്രസ് ആണ്. മതനിരപേക്ഷത രാജ്യത്ത് കെട്ടിപ്പടുക്കാന്‍ വേണ്ടി കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കണം. രാജ്യത്ത് ഭരണഘടനയെ എല്ലാ മൂല്യങ്ങളേയും തകര്‍ക്കുന്ന നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നത്. രാജ്യത്തെ മതേതരത്വം, ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കാന ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം രാജ്യം ഭരിക്കുമ്പോള്‍ അവര്‍ വിജയിക്കാന്‍ ജനങ്ങള്‍ തുടര്‍ച്ചയായി നിന്നു കൊടുക്കില്ല’ എന്നാണ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയത്.