'എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക, ഇതിനപ്പുറം ഒന്നുമില്ല'; താന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയെന്ന് ജോയ് മാത്യു

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന സംഭവത്തില്‍ താന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണെന്ന് സംവിധായകന്‍ ജോയി മാത്യു. സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവര്‍ക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘സന്ദേശം’സിനിമ ഇറങ്ങി ഇന്നേക്ക് 32 വര്‍ഷം പൂര്‍ത്തിയാവുന്നു. ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതില്‍ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാന്‍ മലയാളികളുടെ രാഷ്ട്രീയ പാര്‍ട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല. ‘എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക !. ഇതിനപ്പുറം ഒന്നുമില്ല.’

സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവര്‍ക്കറിയാം. അദ്ദേഹം എത്തരക്കാരനാണെന്ന്. അതുകൊണ്ട് തന്നെ ഞാന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ് .

Read more

(ഈ പോസ്റ്റിനു താഴെവന്ന് എന്നെ തെറിവിളിക്കുന്ന ലൈംഗിക ദാരിദ്ര്യാനുഭവ പാര്‍ട്ടിക്കാരെ പരിചയപ്പെടാന്‍ ഈ പോസ്റ്റ് നിങ്ങളെ സഹായിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ഇന്നുമുതല്‍ പ്രമോദ് രാമന്മാരുടെ അടിമകളെ അകറ്റിനിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു )