കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം; മുന്നറിയിപ്പുമായി ഹൈക്കോടതി

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി. വ്യാഴാഴ്ച്ചക്കകം പെന്‍ഷന്‍ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇല്ലെങ്കില്‍ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിട്ടു.

എല്ലാം മാസവും അഞ്ചാം തിയതിക്കകം പെന്‍ഷന്‍ നല്‍കണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവ്. ഇത് പാലിക്കപ്പെടാതായതോടെയാണ് കോടതിയുടെ ഇടപെടല്‍. കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ വിതരണം മുടങ്ങിയിട്ട് രണ്ടുമാസമായി. ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് പെന്‍ഷന്‍ വൈകാന്‍ കാരണം. കടം നല്‍കുന്ന പണത്തിന്റെ പലിശയെച്ചൊല്ലിയാണ് ഇരുവകുപ്പുകളും തമ്മില്‍ തര്‍ക്കംനിലനില്‍ക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പില്‍ സഹകരണ വകുപ്പാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. എട്ടേകാല്‍ ശതമാനമാണ് പലിശ. ഇത് ഒന്‍പത് ശതമാനമായി ഉയര്‍ത്തണമെന്നാണ് സഹകരണ വകുപ്പ് ആവശ്യപ്പെടുന്നത്.

എന്നാല്‍ കരാര്‍ പ്രകാരം ജൂണ്‍വരെ പലിശ കൂട്ടാനാകില്ലെന്ന് ധനവകുപ്പ് പറയുന്നു. ഇക്കാര്യത്തില്‍ പരിഹാരത്തിനായി പലതവണ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നിട്ടിറങ്ങിയെങ്കിലും ധാരണയായില്ല.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി