ട്രഷറികളില്‍ മണി ഓര്‍ഡര്‍ മുഖേനയുള്ള ജൂലായ് മാസത്തെ പെന്‍ഷന്‍ വിതരണം വൈകാനിടയായത് പോസ്റ്റല്‍ വകുപ്പിന്റെ വീഴ്ച മൂലമെന്ന് ട്രഷറി വകുപ്പ് ഡയറക്ടര്‍. ജൂലൈയിലെ പെന്‍ഷന്‍ വിതരണത്തിനായി മണി ഓര്‍ഡര്‍ കമ്മീഷന്‍ ഉള്‍പ്പെടെ പെന്‍ഷന്‍ തുക ബില്ലുകളിലായി ജില്ലാ ട്രഷറി മുഖേന ജൂണ്‍ അവസാന ആഴ്ചയില്‍ പോസ്റ്റ് ഓഫീസുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. എസ്.ബി.ഐ അധികാരികളുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ജൂലൈ 2, 3, 4 ദിവസങ്ങളിലായി തുക ക്രെഡിറ്റ് ആവാതെ തിരികെ എത്തുകയായിരുന്നു.
പോസ്റ്റ് ഓഫീസിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ ജൂണ്‍ മാസം 22 മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായാണ് തടസ്സം നേരിട്ടത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് Non- Taxable Receipt സ്വീകരിക്കുന്നതിനായി Controller of General of Accounts 2019 മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ‘Barath kosh’ എന്ന പോര്‍ട്ടല്‍ മുഖനയുള്ള റെസിപ്റ്റുകള്‍ ഇതുവരെ ഉപോയാഗിച്ച് തുടങ്ങാത്തതിനാലാണ് തടസ്സം ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം വിവിധ വകുപ്പുകള്‍ പോസ്റ്റ് ഓഫീസ് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുന്ന എല്ലാ തുകകളും മടങ്ങുകയാണ്.
Read more
തടസ്സം നീക്കുന്നതിനായി ട്രഷറി അസിസ്റ്റന്റ് ഡയറക്ടറുടെ ബാങ്ക് അക്കൗണ്ട് വഴി സ്ലിപ്പുകള്‍ മുഖേന തുക ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫീസുകളില്‍ മണി ഓര്‍ഡര്‍ ബുക്കിങ് ആരംഭിക്കുവാനും പരമാവധി പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ തുക എത്തിക്കുവാനുമുള്ള നടപടികള്‍ ഉറപ്പുവരുത്താനും ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.