ട്രഷറികളില്‍ മണി ഓര്‍ഡര്‍ മുഖേനയുള്ള പെന്‍ഷന്‍ വിതരണം മുടങ്ങി; പോസ്റ്റല്‍ വകുപ്പിന്റെ വീഴ്ച മൂലമെന്ന് ട്രഷറി വകുപ്പ് ഡയറക്ടര്‍

ട്രഷറികളില്‍ മണി ഓര്‍ഡര്‍ മുഖേനയുള്ള ജൂലായ് മാസത്തെ പെന്‍ഷന്‍ വിതരണം വൈകാനിടയായത് പോസ്റ്റല്‍ വകുപ്പിന്റെ വീഴ്ച മൂലമെന്ന് ട്രഷറി വകുപ്പ് ഡയറക്ടര്‍. ജൂലൈയിലെ പെന്‍ഷന്‍ വിതരണത്തിനായി മണി ഓര്‍ഡര്‍ കമ്മീഷന്‍ ഉള്‍പ്പെടെ പെന്‍ഷന്‍ തുക ബില്ലുകളിലായി ജില്ലാ ട്രഷറി മുഖേന ജൂണ്‍ അവസാന ആഴ്ചയില്‍ പോസ്റ്റ് ഓഫീസുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. എസ്.ബി.ഐ അധികാരികളുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ജൂലൈ 2, 3, 4 ദിവസങ്ങളിലായി തുക ക്രെഡിറ്റ് ആവാതെ തിരികെ എത്തുകയായിരുന്നു.

പോസ്റ്റ് ഓഫീസിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ ജൂണ്‍ മാസം 22 മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായാണ് തടസ്സം നേരിട്ടത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് Non- Taxable Receipt സ്വീകരിക്കുന്നതിനായി Controller of General of Accounts 2019 മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ‘Barath kosh’ എന്ന പോര്‍ട്ടല്‍ മുഖനയുള്ള റെസിപ്റ്റുകള്‍ ഇതുവരെ ഉപോയാഗിച്ച് തുടങ്ങാത്തതിനാലാണ് തടസ്സം ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം വിവിധ വകുപ്പുകള്‍ പോസ്റ്റ് ഓഫീസ് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുന്ന എല്ലാ തുകകളും മടങ്ങുകയാണ്.

തടസ്സം നീക്കുന്നതിനായി ട്രഷറി അസിസ്റ്റന്റ് ഡയറക്ടറുടെ ബാങ്ക് അക്കൗണ്ട് വഴി സ്ലിപ്പുകള്‍ മുഖേന തുക ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫീസുകളില്‍ മണി ഓര്‍ഡര്‍ ബുക്കിങ് ആരംഭിക്കുവാനും പരമാവധി പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ തുക എത്തിക്കുവാനുമുള്ള നടപടികള്‍ ഉറപ്പുവരുത്താനും ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

Latest Stories

IPL 2025: ആർക്കാടാ എന്റെ ധോണിയെ കുറ്റം പറയേണ്ടത്, മുൻ ചെന്നൈ നായകന് പിന്തുണയുമായി ക്രിസ് ഗെയ്‌ൽ; ഒപ്പം ആ സന്ദേശവും

വഖഫ് ബില്ലിനെ ഒരേ സ്വരത്തില്‍ എതിര്‍ക്കാന്‍ ഇന്ത്യ മുന്നണി; തീരുമാനം പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണിയോഗത്തില്‍

CSK UPDATES: ആ കാര്യങ്ങൾ ചെയ്താൽ ചെന്നൈയെ തോൽപ്പിക്കാൻ ടീമുകൾ പാടുപെടും, ഋതുരാജ് ഉടനടി ആ തീരുമാനം എടുക്കുക; ടീമിന് ഉപദേശവുമായി ക്രിസ് ശ്രീകാന്ത്

അച്ഛന്റെ ലെഗസി പിന്തുടര്‍ന്ന് അവന്‍; സസ്‌പെന്‍സ് പൊളിച്ച് പൃഥ്വിരാജ്, അവസാന ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടു

IPL 2025: ഉള്ള വില കളയാതെ പണി നിർത്തുക പന്ത്, വീണ്ടും ദുരന്തമായി ലക്നൗ നായകൻ; പുച്ഛിച്ച താരത്തിന് പണി കൊടുത്ത് പഞ്ചാബ്

എറണാകുളത്ത് രണ്ടരവയസുകാരിയ്ക്ക് തോട്ടില്‍ വീണ് ദാരുണാന്ത്യം; അപകടം സഹോദരനൊപ്പം കളിക്കുന്നതിനിടെ

അഞ്ച് വര്‍ഷത്തിനിപ്പുറം ഇതാദ്യം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു

വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ടും ചെയ്യണം ചര്‍ച്ചയിലും പങ്കെടുക്കണം; പാര്‍ട്ടി കോണ്‍ഗ്രില്‍ പങ്കെടുക്കുന്നത് അതിനുശേഷം; എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?

പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്ക് ടോളില്ല; തീരുമാനം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്