തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തണമെന്ന് ഇഡിയോട് ഹൈക്കോടതി; കടുത്ത നടപടി പാടില്ലെന്ന ഉത്തരവ് നിലനിൽക്കും

തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തണമെന്ന് ഇഡിക്ക് ഹൈക്കോടതി നിർദേശം. കുറഞ്ഞ പക്ഷം കോടതിയെ എങ്കിലും ഇഡി ബോധ്യപ്പെടുത്തണം. കിഫ്ബി മസാല ബോണ്ട് വഴിയുള്ള ഫണ്ട് ചെലവഴിച്ചതിൽ പ്രഥമദൃഷ്‌ട്യാ എങ്കിലും ക്രമക്കേട്
കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താനും കോടതി ഇ ഡിയോട് ആവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.

മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി നിരന്തരം സമൻസ് അയയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി തോമസ് ഐസക്ക് സമർപ്പിച്ച ഹർജിയും കിഫ്ബിയുടെ ഹർജിയും പരിഗണിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് ടി.ആർ രവിയുടെ നിർദേശം. ഇ ഡിയുടെ മറുപടി ലഭിക്കുംവരെ തോമസ് ഐസക്കിനെതിരെ കടുത്ത നടപടി പാടില്ലെന്ന ഉത്തരവ് നിലനിൽക്കുമെന്നും ജസ്റ്റിസ് ടി.ആർ രവി പറഞ്ഞു.

ഇഡി സമൻസിനെതിരായ ഹർജി അന്തിമ തീർപ്പിനായി മാറ്റിയപ്പോൾ വീണ്ടും ഇ ഡി സമൻസയച്ചുവെന്ന് തോമസ് ഐസക്ക് ഹൈക്കോടതിയെ അറിയിച്ചു. ഇഡി നടത്തുന്നത് അധികാര ദുർവിനിയോഗമെന്ന് കിഫ്ബിയും കോടതിയിൽ വാദിച്ചു. കിഫ്ബി മാത്രമല്ല മസാലബോണ്ട് വഴി പണം സമാഹരിച്ചത്. ഇരുപതിനടുത്ത് സംസ്ഥാനങ്ങൾ മസാലബോണ്ട് സമാഹരിച്ചിട്ടുണ്ടെന്നും തോന്നിയത് പോലെ പണം എടുക്കുകയല്ല ചെയ്തതെന്നും കിഫ്ബി അറിയിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി കിഫ്ബി പണം ശേഖരിച്ച് അത് ജനങ്ങളുടെ ആവശ്യങ്ങൾക്കായാണ് ചെലവഴിച്ചത്. ഇരുന്നൂറിലധികം രേഖകളിലാണ് ഒപ്പിട്ട് നൽകിയതെന്നും കിഫ്ബി കോടതിയിൽ അറിയിച്ചു.

തോമസ് ഐസകിനെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ ഹൈക്കോടതി ഇഡി ക്ക് നിർദേശം നൽകിയിയിരുന്നു. തോമസ് ഐസക്കിനും കിഫ്ബിക്കുമെതിരെ കടുത്ത നടപടികൾ പാടില്ലെന്ന നിർദ്ദേശത്തോടെ കോടതി വിശദവാദത്തിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തൽസ്ഥിതി തുടരാനും കോടതി നിർദേശിച്ചിരുന്നു.

അതേസമയം ഇഡിയോട് ശക്തമായി ഏറ്റുമുട്ടുമെന്ന് തോമസ് ഐസക് പറഞ്ഞു. ഇ ഡിയുടെ ഒരു ഭീഷണിക്കും വഴങ്ങില്ല. ഇഡി തെളിവുമായി വരട്ടെ. വെറുതെ വിരട്ടാൻ നോക്കേണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം