ബിജെപി ചാക്കുകണക്കിന് പണം കേരളത്തില്‍ എത്തിച്ചുവെന്ന വെളിപ്പെടുത്തല്‍; ലക്ഷ്യമിട്ടത് തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍; സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഎം

തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എന്ന വ്യാജേന, ബിജെപി ചാക്കുകണക്കിന് പണം കേരളത്തില്‍ എത്തിച്ചുവെന്ന ബിജെപി യുടെ മുന്‍ പാര്‍ടി ഓഫീസ് സെക്രട്ടറി നടത്തിയ പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഎം. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധിപ്പിച്ചാണ് ഈ വെളിപ്പെടുത്തല്‍ എന്നത് ഏറെ ഗൗരവമുള്ളതാണ്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പും അതിന് തൊട്ടുമുന്‍പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പും അട്ടിമറിക്കുക ലക്ഷ്യമിട്ടയിരുന്നു ബിജെപി കള്ളപ്പണം ഇറക്കിയത്.

കേസില്‍ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതാണ്. വിചാരണ തുടങ്ങാന്‍ പോകുന്നതേയുള്ളു. ഈ ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. മാത്രമല്ല ഇഡി, ആദായനികുതി വകുപ്പ് എന്നിവര്‍ക്കെല്ലാം വിശദമായ റിപ്പോര്‍ട്ടും പൊലീസ് നല്‍കിയിരുന്നു. 53.4 കോടിയുടെ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്നാണ് അന്ന് കണ്ടത്. കുഴല്‍പണം പണം തട്ടിയ പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് അന്ന് ബിജെപി നേതാക്കളേയും ചോദ്യം ചെയ്തിരുന്നു.
കള്ളപ്പണ കേസ് ആയതിനാല്‍ ഇഡിയാണ് അന്വേഷിക്കേണ്ടത്. പണം എവിടെ നിന്ന് വന്നു, ആര്‍ക്ക് വന്നു തുടങ്ങി വിവരങ്ങള്‍ പുറത്തുവരണം. എന്നാല്‍, പ്രതികള്‍ ബിജെപിക്കാര്‍ ആയതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്ന് ഒളിച്ചുകളിച്ചു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപി എങ്ങിനെയൊക്കെയാണ് അധികാരം പിടിച്ചടക്കുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഭരണത്തിലെത്താന്‍ ഒരു സാധ്യതയും ഇല്ലാത്ത സംസ്ഥാനമായ കേരളത്തില്‍ കോടാനുകോടി കള്ളപ്പണം ഇറക്കിയ സംഭവം. ഇപ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി യുടെ ഈ കളികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സര്‍ക്കാരുകളെ കേന്ദ്ര ഏജന്‍സികള്‍ എപ്രകാരമെല്ലാം വേട്ടയാടുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. കേരളം തന്നെ അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ്. കോടതികള്‍ ഇടപെട്ടാണ് പല അനാവശ്യ അന്വേഷണങ്ങളും തടഞ്ഞത്. അതേസമയം, പരസ്യമായി കുഴല്‍പ്പണം കടത്തിയതടക്കം ബിജെപിക്കാര്‍ പ്രതികളായ കേസുകള്‍ ഇവര്‍ കണ്ടില്ലെന്ന് നടിച്ചു. ഇപ്പോള്‍ ബിജെപി നേതാവ് തന്നെ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ബിജെപി കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്ക് ആര്‍ക്കും പറയാനാകാത്ത സ്ഥിതിയാണ്. വെളിപ്പെടുത്തിയ ആളെയടക്കം ചോദ്യം ചെയ്ത് സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി