ബ്രൂവറി വിഷയത്തില്‍ ബിനോയ് വിശ്വത്തിനെതിരെ സിപിഐയില്‍ വിമര്‍ശനം ഉയരുന്നു. പാര്‍ട്ടി നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് എക്സിക്യൂട്ടിവില്‍ പറഞ്ഞ സംസ്ഥാന സെക്രട്ടറി മുന്നണി യോഗത്തില്‍ എത്തിയപ്പോള്‍ അതെല്ലാം മറന്നുവെന്നാണ് വിമര്‍ശനം. ബ്രൂവറിയുമായി മുന്നോട്ട് പോകാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചതില്‍ സിപിഐയില്‍ അതൃപ്തി ശക്തമാകുന്നു.
പാര്‍ട്ടിയുടെ വിശ്വാസ്യത കളഞ്ഞു കുളിച്ചെന്ന വികാരത്തിലാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. എലപ്പുളളിയിലെ മദ്യനിര്‍മാണശാലയുമായി മുന്നോട്ട് പോകാന്‍ മുന്നണിയോഗം തീരുമാനിച്ചത് സിപിഐയില്‍ വന്‍കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. മദ്യനിര്‍മ്മാണശാലയില്‍ നിലപാടില്‍ പിന്നോട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെയാണ് എക്സിക്യൂട്ടിവിനെ അറിയിച്ചത്.
Read more
എന്നാല്‍ ബിനോയ് വിശ്വം മുന്നണിയോഗത്തിലെ തീരുമാനത്തോട് യോജിക്കുയാണ് ചെയ്തത്. പാര്‍ട്ടി നിലപാട് ഉയര്‍ത്തിപിടിക്കുന്നതില്‍ നേതൃത്വം പരാജയമാണെന്ന വിമര്‍ശനവും സിപിഐയില്‍ ശക്തമാണ്. അതേസമയം നിലപാടും
രാഷ്ട്രീയവും ഉണ്ടെങ്കിലും സിപിഐ ഇടത് മുന്നണിയുടെ ഭാഗമാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.