ലിവിങ് ടു​ഗെതർ ബന്ധത്തിലുണ്ടാവുന്ന കുട്ടികളെ ചൊല്ലി തർക്കങ്ങൾ വർധിക്കുന്നു; വനിതാ കമ്മീഷൻ

വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നത് കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്നതിന് കാരണമാകുന്നുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതിദേവി. ലിവിങ് ടു​ഗെതർ ബന്ധം വർധിക്കുന്നതിനൊപ്പം കുട്ടികൾ ജനിച്ചു കഴിയുമ്പോൾ അവർക്കു സംരക്ഷണം നൽകുന്നതു സംബന്ധിച്ചുള്ള തർക്കങ്ങളും കൂടുന്നുവെന്ന് സതിദേവി അഭിപ്രായപ്പെട്ടു.

എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന കമ്മീഷൻ ജില്ലാ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു കമ്മീഷൻ അധ്യക്ഷ. ഇത്തരമാ പ്രശ്‌നങ്ങൾ കുട്ടികളെ ബാധിക്കുന്നുണ്ടെന്നും പി സതിദേവി പറഞ്ഞു. 117 പരാതികളാണ് കമ്മീഷൻ അദാലത്തിൽ പരിഗണിച്ചത്.

വടക്കേ ഇന്ത്യയിൽനിന്നുള്ള യുവതിയുടെ പരാതിയെ തുടർന്ന് ലിവിങ് ടു​ഗെതറിൽ ജനിച്ച കുട്ടിക്കും യുവതിക്കും പ്രതിമാസം 15,000 രൂപ നൽകാൻ കമ്മീഷൻ ഉത്തരവായി. കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി ആർ മഹിളാമണി എന്നിവരും അദാലത്തിൽ പങ്കെടുത്തു.

Latest Stories

'ഇത് ഇന്ത്യയ്ക്ക് എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്ക് കാണാൻ കഴിയും' ലോക ചെസ്സ് ചാമ്പ്യനായതിന് ശേഷം തിരിച്ചെത്തിയ ഗുകേഷ് പറയുന്നു

ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമറസ് അവതാര്‍; തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ തിളങ്ങി താരം

മിംഗിൾ അല്ല സിംഗിളാണ് ലേഡീസിന് ഹാപ്പി

ഒരൊറ്റ അർദ്ധ സെഞ്ച്വറി, ഹെഡിനെയും കോഹ്‍ലിയെയും ജയ്‌സ്വാളിനെയും ഞെട്ടിച്ച് രവീന്ദ്ര ജഡേജ; ഇത് ശരിക്കും ഷോക്കിങ് കണക്ക് എന്ന് ആരാധകർ

കിഷനാട്ടം കേരളത്തിലെ ജില്ലയോ? രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ സംസ്ഥാനത്തും, ബിരുദങ്ങള്‍ റദ്ദാകും; പട്ടിക പുറത്തുവിട്ട് യുജിസി

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിക്കും; തമിഴ്‌നാടിന്റെ ഒരു മണ്ണുപോലും വിട്ടുകൊടുക്കില്ലെന്ന് മന്ത്രി ഐ പെരിയസ്വാമി

പത്ത് ലക്ഷം രൂപ ചിലവില്‍ യന്ത്ര ആന, തൂക്കം 800 കിലോ; ക്ഷേത്രത്തില്‍ ആനയെ സമര്‍പ്പിച്ച് ശില്‍പ്പ ഷെട്ടി

ഇതിനേക്കാൾ വലിയ അപമാനം രോഹിത്തിനും ഗില്ലിനും ജയ്‌സ്വാളിനും ഇല്ല, ഭുവിക്ക് മുന്നിൽ തോറ്റോടി മൂവർ സംഘം; അണ്ടർ റേറ്റഡ് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകുന്ന കണക്കുകൾ

വൈക്കത്ത് അങ്കണവാടി നിര്‍മ്മിച്ച് ബാല; സ്വീകരിച്ച് കുട്ടികളും നാട്ടുകാരും

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ