സ്വകാര്യ ബസുകളെ കെഎസ്ആര്‍ടിസിയുടെ കുത്തക റൂട്ടില്‍ കയറ്റില്ലെന്ന് ഗതാഗതമന്ത്രി; ഹൈക്കോടതിവിധിക്കെതിരെ അടിയന്തര അപ്പീല്‍ നല്‍കും; സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ഗണേഷ് കുമാര്‍

സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമില്‍ കൊണ്ടുവന്ന വ്യവസ്ഥയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകില്ല. സാങ്കേതിക കാര്യങ്ങളാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കെഎസ്ആര്‍ടിസിയിലെ അഭിഭാഷകരോടും മുതിര്‍ന്ന അഭിഭാഷകരോടും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായും മന്ത്രിയുടെ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ എടുത്തു കളഞ്ഞത്. കെ.എസ്.ആര്‍.ടി.സിയെ സഹായിക്കാനായി ഗതാഗത വകുപ്പ് നടപ്പാക്കിയ തീരുമാനത്തിനെതിരേ സ്വകാര്യ ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം ഉണ്ടായത്. . ഇതോടെ കൈയടക്കിവെച്ചിരിക്കുന്ന കുത്തക റൂട്ടുകള്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടമാകുന്ന അവസ്ഥ എത്തിയിരുന്നു.

2020 സെപ്റ്റംബര്‍ 14നായിരുന്നു സ്‌കീമിന്റെ കരട് ഗതാഗതവകുപ്പ് പ്രസിദ്ധീകരിച്ചത്. പുതിയ സ്‌കീം പുറപ്പെടുവിച്ചാല്‍ ഒരു വര്‍ഷത്തിനകം ബന്ധപ്പെട്ട കക്ഷികളെ കേട്ട് അന്തിമമാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, അതുണ്ടായില്ലെന്നും തങ്ങളെ കേട്ടില്ലെന്നും സ്‌കീം നിയമപരമല്ലെന്നുമുള്ള സ്വകാര്യ ബസുടമകളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സ്വകാര്യബസുകാരില്‍നിന്ന് 241 ദീര്‍ഘദൂരപാതകള്‍ ഏറ്റെടുത്ത ദേശസാത്കൃത സ്‌കീം റദ്ദാക്കിയ ഹൈക്കോടതി വിധി കെ.എസ്.ആര്‍.ടി.സി.ക്ക് കനത്ത തിരിച്ചടിയാകും. ദേശീയപാത, എം.സി. റോഡ്, സംസ്ഥാനപാതകളുള്‍പ്പെടെ 31 പ്രധാന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കുത്തക അനുവദിച്ച് സര്‍ക്കാരിറക്കിയ നിയമപരിരക്ഷയും ഇതോടെയില്ലാതായി.

കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനത്തിന്റെ ഭൂരിഭാഗവും നല്‍കിയിരുന്ന 80 ശതമാനം ദീര്‍ഘദൂര ബസുകളും ഈ റൂട്ടുകളിലാണ് ഓടുന്നത്. ഇവയ്ക്കൊപ്പം ഓടാന്‍ സ്വകാര്യബസുകളെ സഹായിക്കുന്നതാണ് കോടതിവിധി. ഈ പാതകളിലെ വരുമാനം നഷ്ടമായാല്‍ കെ.എസ്.ആര്‍.ടി.സി. പ്രതിസന്ധിയിലാകും. ദീര്‍ഘദൂരറൂട്ടുകളില്‍ പെര്‍മിറ്റ് അനുവദിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യമാണിപ്പോള്‍ ഹൈക്കോടതി ഉത്തരവിലൂടെ അംഗീകരിക്കപ്പെടുന്നത്. 241 ബസ് റൂട്ടുകള്‍ ഏറ്റെടുത്തതിലെ നിയമപോരാട്ടം 1980-കളില്‍ തുടങ്ങിയതാണ്. റൂട്ടുകള്‍ പൊതുമേഖലാ സ്ഥാപനത്തിന് കുത്തകനല്‍കിയ സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതിവരെ അംഗീകരിച്ചിരുന്നു. ആ വ്യവസ്ഥയിലാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടത്.

ഫ്ലീറ്റ് ഓണര്‍ നിയമപ്രകാരം ദീര്‍ഘദൂര ബസുകള്‍ ഓടിക്കാനുള്ള അടിസ്ഥാനസൗകര്യം കെ.എസ്.ആര്‍.ടി.സി.ക്ക് മാത്രമാണുള്ളത്. ഓര്‍ഡിനറി സര്‍വീസുകള്‍ ദീര്‍ഘദൂര ബസുകളാക്കി ഈ വ്യവസ്ഥ മറികടക്കാനാണ് സ്വകാര്യ ബസുടമകളുടെ നീക്കം.

Latest Stories

'വഖഫ് ബിൽ പാസാക്കിയ ബിജെപിയുടെ അടുത്ത ലക്ഷ്യം കത്തോലിക്കാ സഭ'; രാഹുൽ ഗാന്ധി

ഇന്ത്യന്‍ കുട്ടികള്‍ കൊറിയന്‍ ഭാഷ രഹസ്യ കോഡ് ആയി ഉപയോഗിക്കുന്നു, കെ-പോപ്പ് കള്‍ച്ചര്‍ അവര്‍ ഏറ്റെടുത്തിരിക്കുകയാണ്: മാധവന്‍

ഖത്തർഗേറ്റ് അഴിമതി: നെതന്യാഹുവിന്റെ സഹായികളെ വീട്ടുതടങ്കലിൽ വയ്ക്കാൻ ഇസ്രായേൽ കോടതി ഉത്തരവ്

ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

CSK UPDATES: ആ പേര് പറഞ്ഞപ്പോൾ ആനന്ദത്തിൽ ആറാടി ചെപ്പോക്ക്, ഇതുപോലെ ഒരു വരവേൽപ്പ് പ്രതീക്ഷിക്കാതെ താരം; ടോസിനിടയിൽ സംഭവിച്ചത്

'സുരേഷ് ഗോപി പറയുന്നതും പ്രവർത്തിക്കുന്നതും എന്തെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല, ഉള്ളിലെ കമ്മീഷണർ ഇറങ്ങിപ്പോയിട്ടില്ല'; വിമർശിച്ച് കെ സുധാകരൻ

CSK VS DC: ധോണി ക്യാപ്റ്റനാവില്ല, പകരം ഈ മാറ്റങ്ങളുമായി ചെന്നൈ, ആരാധകര്‍ കാത്തിരുന്ന താരം ഇന്നിറങ്ങും, ബാറ്റിങ് തിരഞ്ഞെടുത്ത് ഡല്‍ഹി

വിതരണം നിയന്ത്രിക്കുന്നതിൽ നിന്ന് സൗദി അറേബ്യ പിന്മാറി; വീണ്ടും ഇടിഞ്ഞ് എണ്ണ വില

പലസ്തീനെ കാണുന്നവര്‍ മുനമ്പത്തെ ജനതയെ കാണുന്നില്ല; വോട്ടുബാങ്ക് ഉന്നംവെച്ച് സിപിഎം ജനതാത്പര്യത്തെ ബലി കഴിപ്പിക്കുന്നുവെന്ന് ബിജെപി

'സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ല, ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങൾ'; വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിൽ പൊലീസിൽ പരാതി