വിമർശനങ്ങൾക്കൊടുവിൽ ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക നൽകാനായി പണം അനുവദിച്ച് ധനവകുപ്പ്. 900 കോടിയാണ് ധനവകുപ്പ് അനുവദിച്ചത്. തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങാനാകുമെന്നാണ് ധനവകുപ്പ് അറിയിക്കുന്നത്.
നാല് മാസത്തെ കുടിശ്ശികയിൽ ഒരു മാസത്തെ കുടിശ്ശിക നൽകുമെന്ന് ബുധനാഴ്ചയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. നവകേരള സദസ് തുടങ്ങും മുമ്പ് ഒരു മാസത്തെ കുടിശ്ശികയെങ്കിലും നൽകാനാണ് സർക്കാർ ശ്രമം. കേരളത്തിന് കിട്ടാനുള്ളത് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി.
Read more
കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. 54000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നൽകാനുണ്ട്. കേന്ദ്രം മര്യാദയ്ക്ക് നമുക്ക് തരാനുള്ളത് തരണമെന്നും മന്ത്രി പറഞ്ഞു. ക്ഷേമപെൻഷൻ നാൾ മാസമായി ലഭിക്കാത്തതിനെ തുടർന്ന് നിരവധി പ്രതിഷേധങ്ങളും വിമര്ശനങ്ങളുമാണ് സർക്കാർ നേരിട്ടുകൊണ്ടിരുന്നത്. ഇതിനൊക്ക താൽക്കാലിക ആശ്വാസം എന്ന നിലയ്ക്കാണ് ഒരു മാസത്തെ കുടിശ്ശികയ്ക്കുള്ള പണം ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.