ദിവ്യ ഉണ്ണിയുടെ ഡാന്‍സ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചത്ത്; ഫുട്‌ബോള്‍ ഗ്രൗണ്ട് നശിപ്പിച്ചു; സംഘാടകര്‍ മുങ്ങി, നടന്നത് കോടികളുടെ പിടിച്ചുപറി; കടുത്ത നിലപാടുമായി ജിസിഡിഎ

ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ നടത്തിയ നൃത്തപരിപാടിയില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലെ ഫുട്‌ബോള്‍ ഗ്രൗണ്ട് നശിപ്പിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് നശിപ്പിച്ചത് അന്വേഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഗ്രൗണ്ടിലേക്ക് വാഹനങ്ങള്‍ അടക്കം കയറ്റുകയും കസേരകളും മേശകളും ഇട്ട് ഗ്രാസ് നശിപ്പിക്കുകയും കമ്പുകള്‍ കുത്തുകയും ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വിവാദം ഉയര്‍ന്നതിന് പിന്നാലെ പരിപാടി നടത്തിയ മൃദംഗ വിഷന്‍ കൊച്ചിയില്‍ നിന്നും മുങ്ങി. സംഘാടകരെ ഇന്ന് പൊലീസ് ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല.

അതേസമയം, കൊച്ചി സ്റ്റേഡിയത്തില്‍ നിര്‍മിച്ച ഗ്യാലറിയില്‍ നിന്നും വീണ് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ അന്വേഷണം നടത്തുമെന്ന് ജിസിഡിഎ (ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി) ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള വ്യക്തമാക്കി. കലൂര്‍ സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോകോള്‍ പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഐപി പ്ലാറ്റ്‌ഫോമിന് പുറമെ പരിപാടിക്കായി നിര്‍മിച്ച സ്റ്റേജിന് സ്റ്റേബിള്‍ ആയ ബാരിക്കേഡ് ഇല്ലായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. സ്റ്റേഡിയത്തിന് സുരക്ഷാ വീഴ്ച്ചയില്ല. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാകാര്യങ്ങളും അവരുടെ ഉത്തരവാദിത്വത്തില്‍ ചെയ്യണമെന്ന് കരാറില്‍ ഒപ്പ് വെച്ചിരുന്നു. എന്നാല്‍ അത് പൂര്‍ണമായി പാലിക്കപ്പെട്ടില്ല എന്നാണ് വ്യക്തമാകുന്നത്. അതിനാല്‍ വീഴ്ച സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുമെന്നും കെ ചന്ദ്രന്‍ പിള്ള പറഞ്ഞു.

ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണി നടത്തിയ നൃത്ത പരിപാടി പകല്‍ കൊള്ളയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 3500 രൂപ രജിസ്ട്രേഷന്‍ ഫീസ് ആയി നല്‍കി. ഇത് കൂടാതെ 1600 രൂപ വസ്ത്രത്തിനായി വാങ്ങി. എന്നാല്‍ പലരോടും പല തുകയാണ് സംഘാടകര്‍ വാങ്ങിയത്. ചിലരോട് 5000, ചിലരോട് 2000 എന്നാണ് നര്‍ത്തകരില്‍ ചിലര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

മാത്രമല്ല, ഗിന്നസ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് തരാമെന്ന് നര്‍ത്തകരോട് പറഞ്ഞിരുന്നു. കൂടുതല്‍ നര്‍ത്തകരെ പങ്കെടുപ്പിക്കുന്ന നൃത്താധ്യാപകര്‍ക്ക് ഗോള്‍ഡ് കോയിന്‍ വാഗ്ദാനം ചെയ്തതായും നര്‍ത്തകര്‍ പറയുന്നുണ്ട്. നൃത്തം ചെയ്യാനായി ആദ്യം രജിസ്റ്റര്‍ ചെയ്തെങ്കിലും സംഘാടനക്കാരുടെ പിടിപ്പുകേട് കൊണ്ട് പിന്നീട് പിന്‍വലിച്ചുവെന്നും ഒരു നര്‍ത്തകി വ്യക്തമാക്കി.

ചിലരോട് 2000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ് ആയി വാങ്ങിയത്. എന്നാല്‍ തന്റെ കൈയ്യില്‍ നിന്നും 3500 ആദ്യം വാങ്ങി. പിന്നെ 1600 കോസ്റ്റിയൂമിന് വേണ്ടി നല്‍കി. കല്യാണ്‍ സില്‍ക്സില്‍ നിന്നും നെയ്തെടുത്ത പട്ട് ആണെന്ന് പറഞ്ഞിരുന്നു. പക്ഷെ വന്നപ്പോള്‍ കിട്ടിയത് ഭരതനാട്യത്തിന് ഉപയോഗിക്കുന്ന സാധാരണ കോട്ടന്‍ സാരിയാണ്. മേക്കപ്പ്, ഹയര്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, സ്റ്റേ എല്ലാം നമ്മള്‍ നോക്കണം.

ഗിന്നസ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇതിന് മുമ്പ് റെക്കോര്‍ഡിന് വേണ്ടിയുള്ള പരിപാടിക്ക് പങ്കെടുത്തിട്ടുണ്ട്, എന്നാല്‍ പൈസ കൊടുത്തിട്ടില്ല. ഇവര്‍ നേരിട്ട് നര്‍ത്തകരെ ബന്ധപ്പെട്ടിട്ടില്ല. നൃത്താധ്യാപകരെയാണ് ബന്ധപ്പെട്ടത്. പൈസ വാങ്ങിയിട്ടും നല്ല സ്റ്റേജ് ഉണ്ടായില്ല എന്നാണ് ഒരു നര്‍ത്തകി പറയുന്നത്. തന്റെ രണ്ട് കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ 12,0000ന് മുകളില്‍ രൂപ ചിലവായി എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്.

സ്‌കൂള്‍ ടീച്ചര്‍മാരാണ് ഈ പരിപാടിയെ കുറിച്ച് പറയുന്നത്. തന്റെ രണ്ട് കുട്ടികളാണ് പങ്കെടുത്തത്. ഒരു കുട്ടിക്ക് 5000 രൂപ അടക്കണമെന്ന് പറഞ്ഞു. സാരിക്ക് 1000 രൂപ വേറെ അടക്കണമെന്ന് പറഞ്ഞു. രണ്ട് ഗഡുവായി അടച്ചു. 12,0000ന് മുകളില്‍ രൂപ ചിലവായി. പരിപാടിയുടെ സമയം പേടിയാവുന്നു എന്ന് മക്കള്‍ പറഞ്ഞിരുന്നു. റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഒന്നര മാസം കഴിയുമ്പോള്‍ അയച്ചു തരുമെന്ന് പറഞ്ഞിരുന്നു എന്നാണ് ഒരാളുടെ പ്രതികരണം.

പരിപാടിക്കെതിരെ കേസ് നല്‍കിയാതായി മറ്റൊരു വ്യക്തിയും പ്രതികരിച്ചിട്ടുണ്ട്. പരിപാടിയുടെ കാര്യം അറിഞ്ഞ്, ഇവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ തന്റെ സുഹൃത്തിന് പങ്കെടുക്കാനായി സംസാരിച്ചു. ഇവര്‍ തന്ന നമ്പറിലാണ് ഇവരെ കോണ്ടാക്ട് ചെയ്തു. ഡിസംബര്‍ 20ന് ആയിരുന്നു വിളിച്ചത്. അതുകൊണ്ട് പറ്റില്ലെന്ന് പറഞ്ഞു. മറ്റൊരാള്‍ പറഞ്ഞതിന് അനുസരിച്ച് പിന്നെയും വിളിച്ചു.

എന്നാല്‍ കേട്ടാല്‍ അറയ്ക്കുന്ന തെറി അവര്‍ പറഞ്ഞു. ഈ പ്രശ്നത്തില്‍ കേസ് നല്‍കുമെന്ന് പറഞ്ഞതിനാല്‍ കുട്ടിയെ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞു. 4500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ് എന്ന് പറഞ്ഞത്. പിന്നീടാണ് പലരുടെയും കൈയ്യില്‍ നിന്നും പല തുക വാങ്ങുന്നതെന്ന് അറിഞ്ഞത്. 25-ാം തീയതി പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പക്ഷെ നടപടി ഉണ്ടായില്ല എന്നാണ് ആരോപണം.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണാണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ലോക റെക്കോര്‍ഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12000 നര്‍ത്തകര്‍ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം.ഗ്യാലറിയുടെ മുകളില്‍ നിന്നും 20 അടിയോളം താഴെയ്ക്ക് തെറിച്ചു വീണാണ് പരിക്കേറ്റത്.

Latest Stories

IPL 2025: ട്രിക്കി പിച്ചോ എനിക്കോ, ഗോട്ടിന് എന്ത് കുടുക്ക് മക്കളെ; തകർപ്പൻ പ്രകടനത്തിന് പിന്നാലെ അതുല്യ റെക്കോഡ് സ്വന്തമാക്കി കോഹ്‌ലി

പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായി; സർവകക്ഷി യോഗത്തിൽ വീഴ്ച്ച സമ്മതിച്ച് സർക്കാർ

'സൈന്യം നിങ്ങളുടെ കൈയിലല്ലേ, എന്നിട്ടും തീവ്രവാദികൾ എങ്ങനെ വരുന്നു?'; തിരിഞ്ഞുകൊത്തി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം

IPL 2025: ആറിൽ ആറ് മത്സരങ്ങളും ജയിച്ച് ഒരു വരവുണ്ട് മക്കളെ ഞങ്ങൾ, എതിരാളികൾക്ക് അപായ സൂചന നൽകി സ്റ്റീഫൻ ഫ്ലെമിംഗ്; പറഞ്ഞത് ഇങ്ങനെ

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കവെ മുഖ്യമന്ത്രി എകെജി സെന്‍റർ ഉദ്ഘാടനം ചെയ്തത് അനൗചിത്യം: കെ മുരളീധരന്‍

കശ്മീരിലുള്ളത് 575 മലയാളികൾ, എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും; സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് പിണറായി വിജയൻ

പഹൽഗാം ഭീകരാക്രമണം; രാഷ്ട്രപതിയെ കണ്ട്, സാഹചര്യങ്ങൾ വിശദീകരിച്ച് അമിത് ഷാ

'സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ?'; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം, മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍