കെ മുരളീധരൻ കോൺഗ്രസിന്റെ 'ട്രബിൾ ഷൂട്ടർ'; താരപ്രചാരകനായി തൃശൂരിലെത്തി ഡികെ ശിവകുമാർ, മുഖ്യമന്ത്രിക്കും ബിജെപിക്കും വിമർശനം

കെ മുരളീധരനുവേണ്ടി താരപ്രചാരകനായി തൃശൂരിലെത്തി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കേരളത്തിലെ ഏറ്റവും കരുത്തനായ സ്ഥാനാർഥികളിലൊരാളാണ് മുരളീധരൻ, കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറാണ് മുരളീധരനെന്നും ശിവകുമാർ വിശേഷിപ്പിച്ചു. ഒല്ലൂരിൽ സംഘടിപ്പിച്ച റോഡ് ഷോയും പൊതുസമ്മേളനവും ശിവകുമാർ ഉദ്ഘാടനം ചെയ്തു.

‘ട്രബിൾ ഷൂട്ടർ’ എന്നതുകൊണ് അർത്ഥമാക്കുന്നത് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാനുള്ള കഴിവ് എന്നതാണ്. കെ മുരളീധരൻ കരുത്തുള്ള സ്ഥാനാർഥിയതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടും മൂന്നും തവണ തൃശൂരിലെത്തേണ്ടി വരുന്നതെന്നും ശിവകുമാർ പറഞ്ഞു. കേരളത്തിൽ എൽഡിഎഫിന് വോട്ട് ചെയ്യുന്നവരോർക്കണം, നിങ്ങൾ ബിജെപിയെയാണ് ശക്തിപ്പെടുത്തുന്നത്. ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്നത് കോൺഗ്രസിനു മാത്രമാണെന്നും ശിവകുമാർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ശിവകുമാർ ആഞ്ഞടിച്ചു. മറ്റു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ വരെ ഇഡി വേട്ടയാടുമ്പോൾ കേരളത്തിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും തൊടുന്നില്ല എന്നായിരുന്നു വിമർശനം. കർണാടകത്തിൽ ബിജെപിക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് ജെഡിഎസ്. കേരളത്തിൽ ഇടതുമുന്നണിക്കൊപ്പവും. ഇടതു സർക്കാരാണോ അതോ എൻഡിഎ സർക്കാരാണോ കേരളത്തിൽ ഭരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഡികെ ശിവകുമാർ വെല്ലുവിളിച്ചു.

പ്രധാനമന്ത്രിയെ തന്നെ തൃശ്ശൂരിലേക്കെത്തിക്കാൻ ബിജെപി ഒരുങ്ങുന്നതിനിടയിലാണ് താര പ്രചാരകനായ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ കളത്തിലിറക്കിയുള്ള കോൺഗ്രസ് പ്രചാരണം. താരപ്രചാരകന്റെ വരവിൽ കോൺഗ്രസ് പ്രവർത്തകരും ഇളകി മറിഞ്ഞു. ദേശീയ നേതാക്കളെ കളത്തിൽ ഇറക്കി തിരഞ്ഞെടുപ്പ് പ്രചാരണം മുന്നണികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശിവകുമാറും തൃശൂരിൽ എത്തിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ