'കാശുണ്ടാക്കുക എന്നല്ലാതെ ഡി കെ ശിവകുമാറിന് കോൺഗ്രസിൽ വേറെ റോളില്ല': രാജീവ് ചന്ദ്രശേഖർ

കാശുണ്ടാക്കുക എന്നല്ലാതെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് കോൺഗ്രസിൽ വേറെ റോളില്ലെന്ന് വിമർശിച്ച് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. കള്ളപ്പണക്കേസിൽ പ്രതിയായ ഡി.കെ ശിവകുമാർ തനിക്കെതിരെ ആരോപണം ഉന്നയിച്ചാൽ ആരും വിശ്വസിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഇന്നലെ നടത്തിയ ആരോപണങ്ങൾക്കാണ് രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി. കേരളത്തിന്റെ ഏതെങ്കിലും പദ്ധതിക്ക് വേണ്ടി ഒരു കല്ലുപോലും ഇടാൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞില്ലെന്നായിരുന്നും ഡി കെ ശിവകുമാറിന്റെ വിമര്‍ശനം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കേരളത്തിനോ കർണാടകത്തിനോ വേണ്ടി എന്ത് സംഭാവനയാണ് നൽകിയതെന്ന് ഡി.കെ ശിവകുമാർ ചോദിച്ചു.

Read more

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ തീരമേഖല കേന്ദ്രീകരിച്ചാണ് എൻഡിഎയുടെ വോട്ടുപിടുത്തം. വിജയിപ്പിക്കൂ, വികസനം തരാമെന്ന് ചുരുക്കിപ്പറഞ്ഞാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം തുടരുന്നത്. ജനങ്ങൾക്ക് വേണ്ടി ചെയ്തത് ഒന്നും പറയാനില്ലാത്തത് കൊണ്ട് തന്നെ ടാർഗറ്റ് ചെയ്താണ് കോൺഗ്രസ്‌ മുന്നോട്ട് പോകുന്നത്.