വയനാട്ടിൽ ഇന്ന് പ്രമുഖ നേതാക്കളുടെ നീണ്ടനിര; പ്രിയങ്കക്കായി ഡികെ ശിവകുമാറും, സച്ചിൻ പൈലറ്റും ബിജെപിക്കായി സുരേഷ് ഗോപിയും എത്തും

എൻഡിഎ സ്ഥാനാർഥി നവ്യാ ഹരിദാസിന് വേണ്ടി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രിയങ്ക ഗാന്ധിക്ക് വോട്ട് തേടി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും, സച്ചിൻ പൈലറ്റും ഇന്ന് വയനാട്ടിലെത്തും. മൂന്നിടങ്ങളിൽ സുരേഷ് ഗോപി പ്രസംഗിക്കും. അവസാന ലാപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വീണ്ടും മണ്ഡലത്തിൽ എത്തും.

എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് ബത്തേരി മണ്ഡലത്തിൽ വോട്ട് ചോദിക്കും. യുഡിഎഫ് പ്രചാരണത്തിന് നേതൃത്വം നൽകി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മണ്ഡലത്തിൽ തുടരുകയാണ്. ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനം മുള്ളൂർക്കരയിലാണ്. അതേസമയം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടും ചേലക്കരയിലെത്തും.

ചെറുതുരുത്തി, ദേശമംഗലം, വരവൂർ എന്നിവിടങ്ങളിലായി മൂന്ന് പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും. പാലക്കാട്ടെ സംഭവ വികാസങ്ങളിൽ അടക്കം മുഖ്യമന്ത്രി എന്ത് പറയൂം എന്നതിൽ ഉദ്വേഗമുണ്ട്. ചേലക്കര പ്രചാരണത്തിന് മന്ത്രിപ്പടയെ ഇറക്കുകയാണ് ഇടതുമുന്നണി. രണ്ട് ദിവസത്തിനിടെ സംസ്ഥാന മന്ത്രിസഭയിലെ എട്ട് അംഗങ്ങളാണ് ചേലക്കരയില്‍ പ്രചാരണത്തിനെത്തിയത്. കുടുംബയോഗങ്ങള്‍ കേന്ദ്രീകരിച്ചാണ് മന്ത്രിമാരുടെ വോട്ടു തേടല്‍.

വയനാട്, ചേലക്കര മണ്ഡലങ്ങളായിൽ തിങ്കളാഴ്‌ചയാണ്‌ പ്രചാരണങ്ങളുടെ കൊട്ടിക്കലാശം. ചൊവ്വാഴ്ച നിശബ്ദ പ്രചരണത്തിന് ശേഷം 13ന് ജനങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് എത്തും. പാലക്കാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് 20നാണ്.

Latest Stories

ഇത്ര ഉയർന്ന തുകക്ക് വെങ്കിടേഷിനെ ടീമിൽ എത്തിച്ചത് മണ്ടത്തരം? കെകെആർ സിഇഒ വെങ്കി മൈസൂർ നടത്തിയത് വമ്പൻ പ്രസ്താവന

'ഒഴിയാൻ തയാർ'; ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

സംശയങ്ങള്‍ മാറ്റിവക്കേണ്ട സമയമായിരിക്കുന്നു, അവനെ നെക്സ്റ്റ് ബിഗ് തിങ് എന്ന് വിശേഷിപ്പിക്കുന്നതിനും

അങ്കണവാടിയിൽ കുഞ്ഞ് വീണത് മറച്ചുവെച്ച സംഭവം; അധ്യാപികയ്ക്കും ഹെൽപ്പർക്കും സസ്പെൻഷൻ, ഗുരുതര പരിക്കേറ്റ മൂന്നരവയസുകാരി ചികിത്സയിൽ

സേവാഗിന്റെ ലഗസിയെ എമുലേറ്റ് ചെയ്യുകമാത്രമല്ല, അതിനെ ഓവര്‍ഷാഡോ ചെയ്യുവാനുള്ള പ്രതിഭയും അവനിലുണ്ട്

IPL 2025: എന്റെ പൊന്ന് മക്കളെ ആ ടീം ചുമ്മാ തീ, ലേലത്തിൽ നടത്തിയ നീക്കങ്ങൾ ഒകെ ചുമ്മാ പൊളി; അഭിനന്ദനവുമായി ക്രിസ് ശ്രീകാന്ത്

പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് ബില്‍ ഉൾപ്പെടെ 15 സുപ്രധാന ബില്ലുകളുമായി കേന്ദ്രം, അദാനി വിവാദം ചർച്ചയാക്കാൻ പ്രതിപക്ഷം

എന്നാലും എന്റെ മല്ലികേ, കാണിച്ച രണ്ട് മണ്ടത്തരങ്ങൾ കാരണം സൂപ്പർ ടീമുകൾക്ക് വമ്പൻ നഷ്ടം; ആരാധകർ കലിപ്പിൽ

മഹായുതിയുടെ വിജയത്തില്‍ മതധ്രുവീകരണവും ലഡ്കി ബഹിന്‍ പദ്ധതിയും; തീവ്രവര്‍ഗീയത ആളിക്കത്തിച്ച് മഹാരാഷ്ട്രയില്‍ ആധിപത്യം സ്ഥാപിച്ചു; ആഞ്ഞടിച്ച് ശരദ് പവാര്‍

മദ്യപിച്ച് അമിതവേഗത്തില്‍ നഗരത്തിലൂടെ കാറോടിച്ചു; നടന്‍ ഗണപതി പൊലീസ് പിടിയില്‍