ഡിഎൻഎ ഫലം ഉടൻ; അർജുന്റെ മൃതദേഹവുമായി തിരിക്കാൻ സജ്‌ജമായി ആംബുലൻസ്, കാർവാർ എംഎൽഎയും കേരളത്തിലേക്ക്

ഗംഗാവാലി പുഴയിൽ അർജുന്റെ ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ പ്രാഥമിക ഡിഎൻഎ പരിശോധനാ ഫലം ഉടൻ പുറത്തു വരും. ഡിഎൻഎ ഫലം പോസിറ്റീവ് ആണെങ്കിൽ മറ്റ് നടപടിക്രമങ്ങൾക്ക് 2 മണിക്കൂർ സമയമെടുക്കും അതിന് ശേഷം കേരളത്തിലേക്കുള്ള യാത്ര തുടങ്ങും. ഫലം 99 ശതമാനവും അർജുന്റേതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഥവാ ഫലം നെഗറ്റീവ് ആണ് കാണിക്കുന്നതെങ്കിൽ ഒരു അഡ്വാൻസ്ഡ് ടെസ്റ്റ്‌ കൂടി നടത്തും. ആ ഫലം വൈകിട്ട് 5.30യ്ക്ക് ലഭിക്കും. മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ജില്ലാ ഭരണകൂടം എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയെന്നും എകെഎം അഷ്‌റഫ്‌ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

കർണാടക പൊലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും.

അർജുന്‍റെ സഹോദരൻ അഭിജിത്തിന്‍റെ ഡിഎൻഎ സാംപിളാണ് ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയത്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽ തന്നെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചിരുന്നു.

ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്‍റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കർണാടക പൊലീസിന്‍റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുപോകുക. അർജുന്‍റെ വീടിൻ്റെ ചാരത്ത് തന്നെയാണ് അർജുന് വേണ്ടി നിത്യനിദ്രയ്ക്ക് ചിതയൊരുങ്ങുന്നത്. ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 72 ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്താനായത്.

Latest Stories

കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ ലഭിച്ചത് ശാസ്താംകോട്ട കായലില്‍ നിന്ന്

ലെബനനിലുള്ളവര്‍ അടിയന്തരമായി രാജ്യം വിടണം; എംബസിയുമായി ബന്ധപ്പെടണം; ഇന്ത്യയിലുള്ളവര്‍ തിരിച്ചുപോകരുത്; ഇസ്രയേലിന്റെ കരയാക്രമണ ഭീഷണിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

'എല്ലാവരും പരിഹസിച്ചിരുന്നൊരു കാലമുണ്ടായിരുന്നു, എന്നാൽ കഠിനാധ്വാനത്തിലൂടെ അദ്ദേഹം അതിനെയെല്ലാം മറികടന്നു'; രാഹുലിനെ പുകഴ്ത്തി സെയ്ഫ് അലി ഖാൻ

ബംഗ്ലാദേശ് ആരാധകൻ ടൈഗർ നോബിക്ക് ക്രൂര മർദ്ദനം, അടിവയറ്റിൽ തൊഴിച്ചെന്ന് ആരാധകൻ; സംഭവം ഇങ്ങനെ

ഇന്ത്യ v/s ബംഗ്ലാദേശ്: ഇന്ത്യ തന്നെ ഡ്രൈവിങ് സീറ്റിൽ; ബംഗ്ലാദേശിനെ രക്ഷിച്ച് അപ്രതീക്ഷിത അതിഥി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ബുംറയോ സിറാജോ അല്ല! കളിയുടെ ഫലം നിര്‍ണ്ണയിക്കുക ആ രണ്ട് ഇന്ത്യന്‍ ബോളര്‍മാര്‍'; തുറന്നുപറഞ്ഞ് മാക്‌സ്‌വെല്‍

ഞാനും ഡോക്ടര്‍ ആണ് എന്നായിരുന്നു വിചാരം, മുതിര്‍ന്നാല്‍ രോഗികളെ പരിശോധിക്കാമെന്ന് കരുതി, പഠിക്കണമെന്ന് അറിയില്ലായിരുന്നു: മമിത ബൈജു

അത് അർജുൻ തന്നെ, സ്ഥിരീകരിച്ച് ഡിഎൻഎ ഫലം; മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

രണ്ടാം ക്ലാസുകാരന്റെ മരണം നരബലിയെന്ന് പൊലീസ്; ജീവനെടുത്തവരില്‍ വെളിച്ചം പകരേണ്ട അധ്യാപകരും

'അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലി, പാർട്ടിയെ കുറിച്ചും സംഘടനാ രീതികളെക്കുറിച്ചും അറിയില്ല'; എംവി ​ഗോവിന്ദൻ