തല്ലാനുള്ള സാഹചര്യം ഉണ്ടാക്കരുത്; സംവാദത്തില്‍ പങ്കെടുക്കാന്‍ ആരാണ് ജോസഫ് സി. മാത്യു: കോടിയേരി

സില്‍വര്‍ലൈന്‍ പദ്ധതിക്കായി സര്‍വേ നടത്താന്‍ സ്ഥാപിക്കുന്ന സര്‍വേകല്ലുകള്‍ പിഴുതെറിയുമ്പോള്‍ സ്വാഭാവിക പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തല്ലുന്നത് പരിഹാരമല്ല. അത് ശരിയായ നടപടിയുമല്ല. കോണ്‍ഗ്രസും ബിജെപിയും തല്ലാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ അംഗീകാരമില്ലാതെയാണ് പ്രതിഷേധക്കാര്‍ കല്ല് പിഴുതെറിയുന്നതെന്നും കോടിയേരി പറഞ്ഞു. സില്‍വാര്‍ലൈന്‍ സംവാദ പരിപാടിയില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത് സംബന്ധിച്ച ചോദ്യത്തില്‍ ജോസഫ് സി മാത്യു ആരാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരൊക്കെയാണ് സംവാദത്തില്‍ പങ്കെടുക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് കെ റെയില്‍ അധികൃതരാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സില്‍വര്‍ലൈന്‍ സംവാദ പാനലില്‍ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത്. അദ്ദേഹത്തിന് പകരം പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അലോക് വര്‍മ്മ, ഡോ. ആര്‍ വി ജി മേനോന്‍ എന്നിവരാണ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍. സര്‍ക്കാര്‍ രാഷ്ട്രീയ ചോദ്യങ്ങളെ ഭയക്കുന്നത് കൊണ്ടാണ് തന്നെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയതെന്ന് ജോസഫ് സി മാത്യു പ്രതികരിച്ചിരുന്നു.

സില്‍വര്‍ലൈന്‍ സംവാദം നടത്തേണ്ടത് സര്‍ക്കാരാണ് കെ റെയില്‍ അല്ല. സംവാദത്തിലേക്ക് ക്ഷണക്കത്ത് അയക്കേണ്ടത് സര്‍ക്കാരാണെന്നും ചൂണ്ടിക്കാട്ടി സാധ്യതാ പഠനം നടത്തിയ സംഘത്തലവനായ സിസ്ട്ര മുന്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സര്‍ക്കാര്‍ പ്രതിനിധിയോ, ചീഫ് സെക്രട്ടറിയോ കത്ത് അയക്കണം. സര്‍ക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കില്‍ സംവാദത്തില്‍ പങ്കെടുക്കില്ല. സര്‍ക്കാര്‍ പരിപാടിയെന്ന നിലയിലാണ് പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംവാദം സംഘടിപ്പിക്കുന്നത് സര്‍ക്കാര്‍ തന്നെയാണെന്ന് കെ റെയില്‍ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിയാണ് കെ റയില്‍ ചെയര്‍മാന്‍. ബോര്‍ഡില്‍ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളും രണ്ട് റെയില്‍വേ അംഗങ്ങളുമുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിയിമായി ബന്ധപ്പെട്ട പരിപാടികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടേതാണെന്നും അധികൃതര്‍ പറഞ്ഞു.

ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംവാദം നടത്തുന്നത്.

Latest Stories

അർജന്റീനയ്ക്ക് മുട്ടൻ പണി കിട്ടാൻ സാധ്യത; ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

രഞ്ജിയിൽ ചരിത്രം; ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് വീഴ്ത്തി ഹരിയാന പേസർ കംബോജ്

ബൗണ്ടറി വരയില്‍ നിന്ന് അല്പം വിട്ട് കളിക്കളത്തിനുള്ളില്‍ തന്നെ വലിയൊരു മരം, അന്താരാഷ്ട്ര മത്സരങ്ങളടക്കം നടന്ന വിചിത്ര മൈതാനം!

വിശദീകരിച്ചു, പോയി; സംസ്ഥാന സെക്രട്ടേറിയറ്റ് കഴിയും മുൻപേ ഇപി മടങ്ങി

എനിക്കും അന്ന് ജോലി രാജി വയ്‌ക്കേണ്ടി വന്നു.. പ്രശാന്തിന് ഇതൊരു വിശ്രമസമയം മാത്രം: ജി വേണുഗോപാല്‍

കള്ളപ്പണം വെളുപ്പിക്കലില്‍ സാന്റിയാഗോ മാര്‍ട്ടിനെ വിടാതെ ഇഡി; ഒരേ സമയം 20 സ്ഥലങ്ങളില്‍ പരിശോധന; ലോട്ടറി രാജാവിന്റെ 'ഫ്യൂച്ചര്‍ ഗെയിമിങ്' വീണ്ടും വിവാദത്തില്‍

നിങ്ങൾ എന്തിനാണ് ആവശ്യമില്ലാത്തത് പറയാൻ പോയത്, സഞ്ജുവിന്റെ പിതാവിനെതിരെ മുൻ ഇന്ത്യൻ താരം; പറഞ്ഞത് ഇങ്ങനെ

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പോരില്‍ ബിസിസിഐയുടെ ഉശിരന്‍ നീക്കം, വിധി അടുത്തയാഴ്ച!

മെസി ഉണ്ടായിട്ടും അർജന്റീനയ്ക്ക് ഈ ഗതി; തിരിച്ച് വരുമെന്ന് പരിശീലകൻ ലയണൽ സ്കലോണി

വമ്പൻ ഷോക്ക്, രണ്ട് ഇന്ത്യൻ സൂപ്പർ താരങ്ങൾ ബോർഡർ-ഗവാസ്‌കർക്ക് ശേഷം വിരമിക്കും; ഇത് അപ്രതീക്ഷിതം