'കേരളം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം'; ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന് ജാമ്യം

ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ച് വിചാരണ കോടതി. ജാമ്യവ്യവസ്ഥയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. ഉപാധികളോടെയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. കേരളം വിടരുതെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു.

സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് വിചാരണ കോടതി നടപടി. ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും പരാതിക്കാരി ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട് ആരെയും കാണാൻ പാടില്ലെന്നും കോടതി നിർദേശിച്ചു. അതേസമയം സോഷ്യൽ മീഡിയ വഴി പരാതിക്കാരിയെ അധിക്ഷേപിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു.

അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരായ സിദ്ദിഖിനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് സിദ്ദിഖ് ഹാജരായത്. സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാ​ഗമായിട്ടാണ് സിദ്ദിഖ് കോടതിയിൽ ഹാജരായത്. കേസിൽ നേരത്തെ സുപ്രീം കോടതി സി​ദ്ദിഖിന് മുൻ‌കൂർ‌ ജാമ്യം നൽകിയിരുന്നു.

നടി പരാതി നല്കാൻ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര മിശ്ര എന്നിവരുടെ ബഞ്ച് ഹ്രസ്വവാദം കേട്ട ശേഷമാണ് നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും സിദ്ദിഖിന് സുപ്രീംകോടതി നിർദ്ദേശം നല്കിയിരുന്നു.

Latest Stories

കള്ളന്മാരെ ലോക്ക് ആക്കാൻ കൊറിയൻ ബ്രാൻഡ് ! ഹ്യുണ്ടായ്, കിയ കാറുകൾ ഇനി മോഷ്ടിക്കാൻ പറ്റില്ല..

ശാസ്ത്രവും സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളണം; അല്ലാത്തപക്ഷം നൂറുതവണ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചാലും ഫലമില്ലെന്ന് നിതിന്‍ ഗഡ്കരി

വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമം, ജീവന് ഭീഷണിയുണ്ട്.. എനിക്ക് ആരുടെയും പിന്തുണ വേണ്ട..; അഭിരാമിയെ വിമര്‍ശിച്ച് എലിസബത്ത്

IPL 2025: ആ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ഇത്തവണ 300 റൺ അടിക്കും, ബോളർമാർക്ക് അവന്മാർ ദുരന്തദിനം സമ്മാനിക്കും: ഹനുമ വിഹാരി

മാർച്ച് 24,25 തീയതികളിൽ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

'കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്'; മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

കാശ് നല്‍കണം, ചിരഞ്ജീവിയെ കാണാം; യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം

ആശ വര്‍ക്കര്‍മാരുടെ സമരം; പിന്നില്‍ തീവ്രവാദ ശക്തികളെന്ന് ഇപി ജയരാജന്‍

താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ; എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് എംഡിഎംഎയുമായി പിടിയിൽ

ഇക്കാര്യം ഉറപ്പാക്കിയോ? ഇല്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ യുപിഐ സേവനങ്ങള്‍ റദ്ദാകും