ഭക്ഷണത്തിൽ മതം കലർത്തേണ്ട; ഫുഡ് സ്ട്രീറ്റ് ക്യാമ്പയിനുമായി ഡിവൈഎഫ്ഐ

‘ഭക്ഷണത്തിന് മതമില്ല, നാടിനെ വിഭജിക്കുന്ന ആർ.എസ്.എസിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാഗ്രതപുലർത്തുക,’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഡിവൈഎഫ്ഐ ജില്ലാ കേന്ദ്രങ്ങളിൽ ഫുഡ് സ്ട്രീറ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് അഖിലേന്ത്യ പ്രസിഡൻ്റ് എ.എ റഹിം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് നടന്ന പരിപാടി ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ മാധ്യമങ്ങളിൽ ഹലാൽ വിവാദം കത്തിപ്പടർന്നിരുന്ന സാഹചര്യത്തിലാണ് ജില്ലാ കേന്ദ്രങ്ങളിൽ ഫുഡ് സ്ട്രീറ്റ് ക്യാമ്പയിൻ സംഘടിപ്പിക്കാൻ ഡിവൈഎഫ്ഐ തീരുമാനിച്ചത്. ഭക്ഷണത്തിൽ മത വർഗീയ വിഷം കലർത്താൻ വന്നവർക്ക് ഈ നാട് നൽകുന്ന മറുപടിയാണ് ഫുഡ്‌ സ്ട്രീറ്റ് ക്യാമ്പയിനെന്നും സംഘപരിവാർ അജണ്ട ഈ നാട് അംഗീകരിച്ചുതരില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഞങ്ങൾക്കിഷ്ടമില്ലാത്തത് നിങ്ങൾ കഴിക്കാൻപാടില്ലയെന്നും, ഞങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങൾ കഴിച്ചാൽ മതിയെന്നുമാണെങ്കിൽ അത് ഈ നാട് വകവെച്ചുതരില്ല. നിങ്ങളുടെ ചാണക ബിരിയാണി നിങ്ങൾ തിന്നോള്ളൂ.. ഞങ്ങൾക്ക് ഒരു പരിഭവവും ഇല്ല. ഞങ്ങളോട് തിന്നാൻ പറയാതിരുന്നാൽ മതി.’തുപ്പി’ കൊടക്കുന്ന ഭക്ഷണമാണ് ഹലാൽ ഭക്ഷണമെന്ന് പറഞ്ഞുനടക്കുന്ന സംഘി കൂട്ടങ്ങളെ നാട് തിരിച്ചറിയും. ഭക്ഷണത്തിൽ പോലും വർഗീയത പറയുന്നത് തലച്ചോറിന്റെ സ്ഥാനത്ത് വിസർജം പേറുന്നതുകൊണ്ടാണ് എന്നും അദ്ദേഹം കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

‘ഫുഡ്‌ സ്ട്രീറ്റ്’ പൊള്ളേണ്ടവർക്ക് പൊള്ളുന്നുണ്ട്
ഭക്ഷണത്തിൽ മത വർഗീയ വിഷം കലർത്താൻ വന്നവർക്ക് ഈ നാട് നൽകുന്ന മറുപടിയാണ് ഫുഡ്‌ സ്ട്രീറ്റ്. സംഘപരിവാർ അജണ്ട ഈ നാട് അംഗീകരിച്ചുതരില്ല.
ഇപ്പൊ ചിലർക്ക് സംശയം ഫുഡ്‌ സ്ട്രീറ്റിൽ എന്തൊക്കെ ഭക്ഷണം ഉണ്ടാകുമെന്നാണ് ?? ഉത്തരം കേരളത്തിൽ മലയാളി കഴിക്കുന്ന എല്ലാ ഭക്ഷണവും ഉണ്ടാകും. ഭക്ഷണം മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും ഏതു വ്യക്തിക്കും അവകാശമുണ്ട്.
ഞങ്ങൾക്കിഷ്ടമില്ലാത്തത് നിങ്ങൾ കഴിക്കാൻപാടില്ലയെന്നും, ഞങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങൾ കഴിച്ചാൽ മതിയെന്നുമാണെങ്കിൽ അത് ഈ നാട് വകവെച്ചുതരില്ല. നിങ്ങളുടെ ചാണക ബിരിയാണി നിങ്ങൾ തിന്നോള്ളൂ.. ഞങ്ങൾക്ക് ഒരു പരിഭവവും ഇല്ല. ഞങ്ങളോട് തിന്നാൻ പറയാതിരുന്നാൽ മതി.
‘തുപ്പി’ കൊടക്കുന്ന ഭക്ഷണമാണ് ഹലാൽ ഭക്ഷണമെന്ന് പറഞ്ഞുനടക്കുന്ന സംഘി കൂട്ടങ്ങളെ നാട് തിരിച്ചറിയും. ഭക്ഷണത്തിൽ പോലും വർഗീയത പറയുന്നത് തലച്ചോറിന്റെ സ്ഥാനത്ത് വിസർജം പേറുന്നതുകൊണ്ടാണ്.

Read more