പ്രകൃതിയില്‍ നിന്ന് അന്നന്നത്തെ അപ്പം മാത്രമേ എടുക്കാന്‍ പാടുള്ളൂവെന്നും കൊള്ളയടിക്കരുതെന്നും സാഹിത്യകാരി സാറാ ജോസഫ്. പ്രകൃതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ ഈ സന്ദേശമാണ് നമുക്ക് പകര്‍ന്ന് നല്‍കിയതെന്നും സാറാ ജോസഫ് പറഞ്ഞു. മാധവ് ഗാഡ്ഗിലിന്റെ പശ്ചിമഘട്ടം ഒരു പ്രണയകഥ എന്ന പുസ്തകത്തിന്റെ പ്രകാശനവും പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.
പരിസ്ഥിതി പ്രവര്‍ത്തകനായ വിനോദ് പയ്യടയാണ് പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. തൃശൂര്‍ വെളിയന്നൂര്‍ റോഡിലെ മാതൃഭൂമി ബുക്‌സിന്റെ ഏഴാം വാര്‍ഷിക പുസ്തകോത്സവത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കേരള വന ഗവേഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ ടിവി സജീവ്, മുന്‍ ശാസ്ത്രജ്ഞന്‍ ഡോ ആര്‍വി വര്‍മ്മ എന്നിവരെ കൂടാതെ കുസുമം ജോസഫ്, വിനോദ് പയ്യട തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Read more
വാര്‍ഷിക പുസ്തകോത്സവം വ്യാഴാഴ്ച സമാപിക്കും. ജെഎന്‍വി കുറിപ്പിന്റെ 101 ആനക്കഥകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം വൈകിട്ട് അഞ്ചിന് നടക്കും. പെരുവനം കുട്ടന്‍ മാരാര്‍, ആറന്മുള മോഹന്‍ദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.