വിവാദങ്ങളില്‍ കക്ഷി ചേരാനില്ല; ആര്‍എല്‍വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് സുരേഷ്‌ഗോപി

വിവാദങ്ങള്‍ക്ക് പിന്നാലെ ആര്‍എല്‍വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് പ്രഖ്യാപിച്ച് സുരേഷ്‌ഗോപി. കുടുംബ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് രാമകൃഷ്ണനെ ക്ഷണിക്കുമെന്ന് സുരേഷ്‌ഗോപി പറഞ്ഞു. പ്രതിഫലം നല്‍കിയാകും ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിക്കുന്നതെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.

സത്യഭാമയുടെ വിവാദ പരാമര്‍ശത്തിലും സുരേഷ്‌ഗോപി പ്രതികരിച്ചു. വിവാദങ്ങളില്‍ കക്ഷി ചേരാനില്ലെന്നായിരുന്നു പ്രതികരണം. സുരേഷ്‌ഗോപി വേദി നല്‍കുമെന്ന് അറിയിച്ചതില്‍ സന്തോഷമുണ്ടെന്ന് രാമകൃഷ്ണന്‍ പ്രതികരിച്ചു. സത്യഭാമയ്‌ക്കെതിരെ പരാതി നല്‍കുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. പൊലീസിനും സാംസ്‌കാരിക വകുപ്പിനും മുഖ്യമന്ത്രിക്കുമാണ് പരാതി നല്‍കുക.

അതേസമയം പത്മശ്രീ അവാര്‍ഡ് ലഭിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി തന്നെ സമീപിച്ചിരുന്നതായും സുരേഷ്‌ഗോപി പറഞ്ഞു. കലാമണ്ഡലം ഗോപിയെയും കുടുംബത്തെയും മാനിച്ചാണ് താന്‍ ഒന്നും പറയാതിരുന്നത്. കലാമണ്ഡലം ഗോപിയെ വീട്ടില്‍ പോയി കാണില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു.

Latest Stories

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല