അധികകാലം സ്റ്റേഷനില്‍ ഞെളിഞ്ഞിരിക്കാമെന്ന് കരുതേണ്ട; നെടുമങ്ങാട് സി.ഐക്കെ് എതിരെ ഭീഷണിയുമായി സി.പി.എം നേതാവ്

തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് എതിരെ ഭീഷണിയുമായി സിപിഎം നേതാവ്. നെടുമങ്ങാട് ഏരിയാ സെക്രട്ടറി ജയദേവനാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും എസ്‌ഐക്കുമെതിരെ ഭീഷണി പ്രസംഗം നടത്തിയത്. എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സിഐ സന്തോഷിനും എസ്‌ഐ വിക്രമാദിത്യനുമെതിരെയായിരുന്നു ഭീഷണി. കേരള പൊലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പണികൊടുക്കും. അധികകകാലം സ്റ്റേഷനില്‍ ഞെളിഞ്ഞിരിക്കാമെന്ന് പൊലീസുകാര്‍ കരുതേണ്ടയെന്നും സിപിഎം നേതാവ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ കൊടി കത്തിക്കാതിരിക്കാന്‍ സിഐ അത് നെഞ്ചോട് ചേര്‍ത്ത് പിടിച്ചുവെന്ന് ജയദേവന്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ പീറകൊടിയൊന്നും ഇന്ത്യാ രാജ്യത്ത് ആര്‍ക്കും ആവശ്യമില്ല. നെടുമങ്ങാട് സി ഐ ആറാട്ടുമുണ്ടനാണെന്ന് വിശേഷിപ്പിച്ച നേതാവ് സിഐ കള്ളും കൈക്കൂലിയും വാങ്ങുന്ന ആളാണ്, പരാതിയുമായി ചെല്ലുന്നവരോട് മുഖത്ത് നോക്കാത്തവനാണ് എന്നും ആക്ഷേപിച്ചു.

പിരിവ് നടത്തുന്നത് ആരെങ്കിലും ചോദ്യം ചെയ്താല്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയുടെ കൊച്ചനുജന്‍ ആണെന്ന് പറയും. ജില്ലാ സെക്രട്ടറിയുടെ ചേട്ടനോട് ‘പൊക്കമില്ലാത്തൊരുത്തന്‍ നിങ്ങളുടെ അനുജന്‍ ആണോ’ എന്ന് ചോദിച്ചപ്പോള്‍ കൈമലര്‍ത്തി.’ഞാന്‍ താമസിക്കുന്നത് ആനാവൂരിലാണ്. എന്റെ അച്ഛനിലുള്ള മക്കളെയെല്ലാം ഞാനറിയും. അതില്‍ മൂത്തത് ഞാനാണ്. ഇനി അച്ഛന്‍ പോത്ത് കച്ചവടത്തിനെങ്ങാന്‍ പോയോ എന്ന് അവനോട് തന്നെ ചോദിക്കൂ’ എന്നായിരുന്നു മറുപടി. തന്തയ്ക്ക് ജനിക്കാത്തവന്‍, സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറാത്തവന്‍, അവനൊരു കിങ്കരനുണ്ട്. വിക്രമാദിത്യന്‍. കേരള പൊലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പണി കൊടുക്കും. ആരുടേയും അച്ഛന്റേയും വകയല്ല നെടുമങ്ങാട് പൊലീസ് എന്നുമാണ് ജയദേവന്‍ പ്രസംഗിച്ചത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ കൊടി കത്തിക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിക്കുകയു വിരട്ടിയോടിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുള്ള പ്രതിഷേധ യോഗത്തിലാണ് ഏരിയ സെക്രട്ടറി സിഐക്കെതിരെ അധിഷേപ പ്രസംഗം നടത്തിയത്.

Latest Stories

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്